200രൂപ നല്‍കാന്‍ കഴിഞ്ഞില്ല; കുഞ്ഞ് മരിച്ചു
ജലന്ധര്‍: ആശുപത്രി അധികൃതരുടെ പിടിവാശി മൂലം അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. 200 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് ജലന്ധര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ ഇന്‍ക്യുബേറ്ററില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കുഞ്ഞ് മരിക്കുകയായിരുന്നു.
ജൂലായ് 20നാണ് കുട്ടി ജനിച്ചത്. പൂര്‍ണ്ണ വളര്‍ച്ചയെത്താത്തതിനാല്‍ കുട്ടിയ്്ക്ക് ഇന്‍ക്യുബേറ്ററിന്റെ സഹായം ആവശ്യമായിരുന്നു. ഇന്‍ക്യുബേറ്ററിന്റെ വാടകയായ 200 രൂപ അടയ്ക്കാന്‍ കുട്ടിയുടെ അച്ഛനോട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെയിന്ററായ സഞ്ജീവ് കുമാറിന് ആ സമയത്ത് 200 രൂപ നല്‍കാന്‍ ആയില്ല. പലരോടും കടം ചോദിച്ചെങ്കിലും ആരും സഹായിച്ചില്ല. പണം നല്‍കാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുട്ടിയെ ഇന്‍ക്യുബേറ്ററില്‍ നിന്ന് മാറ്റുകയും ഇതെ തുടര്‍ന്ന് കുട്ടി മരിക്കുകയുമാണ് ഉണ്ടായത്.
എന്നാല്‍ സംഭവം വിശ്വസനീയമല്ലെന്നാണ് ആശുപത്രി സിഎംഒയുടെ വാദം. സംഭവത്തെ കുറിച്ച് പരാതി നല്‍കാന്‍ കുട്ടിയുടെ അച്ഛനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിഎംഒ അറിയിച്ചു.












Click it and Unblock the Notifications