പാകിസ്താനുമായി ആണവ കരാറില്ല: ശ്രീലങ്ക

തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. നിലവിലുള്ള നല്ല അയല്‍ബന്ധങ്ങള്‍ തകര്‍ക്കുന്ന ഒരു കാര്യവും ലങ്കയുടെ ഭാഗത്തുനിന്നുണ്ടാകില്ല-ഊര്‍ജ്ജവകുപ്പ് മന്ത്രി ചമ്പിക രണാവക അറിയിച്ചു.
ആണവറിയാക്ടര്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ഒരു രാജ്യവുമായും ശ്രീലങ്ക കരാറുറപ്പിച്ചിട്ടില്ല. കിഴക്കന്‍ ശ്രീലങ്കയിലെ ട്രിങ്കോമാലിയിലുള്ള സാംപൂരില്‍ റിയാക്ടര്‍ സ്ഥാപിക്കുന്ന കാര്യത്തിലും ലങ്ക പാകിസ്താനുമായി ചര്‍ച്ച നടത്തുന്നുവെന്ന് ചില ഇന്ത്യന്‍ പത്രങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
തൊട്ടടുത്ത രാജ്യങ്ങളില്‍ നിന്നുള്ള ആണവ ചോര്‍ച്ച കണ്ടെത്തുന്നതിനായി ഒരു മുന്നറിയിപ്പ് സിസ്റ്റം സ്ഥാപിക്കാന്‍ ശ്രീലങ്കന്‍ ആറ്റോമിക് എനര്‍ജി അതോറിറ്റി കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.
തമിഴ്‌നാട്ടില്‍ സ്ഥാപിക്കുന്ന ആണവറിയാക്ടറിനെ കുറിച്ച് കഴിഞ്ഞ ഏപ്രില്‍ ലങ്ക ഉത്കണ്ഠ അറിയിച്ചിരുന്നു. ഇതിന്റെ സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പ് വേണമെന്നായിരുന്നു രാജ്യത്തിന്റെ ആവശ്യം.
ഇപ്പോള്‍ തന്നെ ചൈനയും ശ്രീലങ്കയും തമ്മില്‍ പല മേഖലകളിലും സഹകരിക്കുന്നുണ്ട്. ഈ നയതന്ത്രബന്ധത്തിന്റെ മറവില്‍ പാകിസ്താനും ലങ്കയിലെത്തുമെന്ന് ഇന്ത്യന്‍ പ്രതിരോധവിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്. ലങ്കയില്‍ ഒരു ആസ്ഥാനം സ്ഥാപിക്കാന്‍ സാധിച്ചാല്‍ തെക്കുഭാഗത്തുനിന്നും ഇന്ത്യയെ ആക്രമിക്കാന്‍ കഴിയും.












Click it and Unblock the Notifications