Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ട്ടൂണിനെ ചൊല്ലി അറസ്റ്റ്;മമതയ്ക്ക് തിരിച്ചടി

Mamata Banerjee
കൊല്‍ക്കത്ത: തന്നെ വിമര്‍ശിക്കുന്നവരെ ഒന്നാകെ കേസുകളില്‍പ്പെടുത്തി അറസ്റ്റ് ചെയ്യുന്നതു പതിവാക്കിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു മനുഷ്യാവകാശ കമ്മിഷനില്‍ നിന്നു തിരിച്ചടി.

മുഖ്യമന്ത്രിയെ വിമര്‍ശിയ്ക്കുന്ന കാര്‍ട്ടൂണിന്റെ പേരില്‍ അറസ്റ്റിലായ പ്രൊഫസര്‍ക്കും അയല്‍വാസിക്കും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അരലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വിധിച്ചു. അറസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതലനടപടിക്കും ശുപാര്‍ശയുണ്ട്.

ജാദവ്പുര്‍ സര്‍വകലാശാലയിലെ രസതന്ത്ര പ്രഫസര്‍ അംബികേഷ് മഹാപാത്ര, അയല്‍വാസി സുബ്രതാ സെന്‍ഗുപ്ത എന്നിവരെയാണു കഴിഞ്ഞ ഏപ്രില്‍ 12ന് രാത്രി അവരുടെ വസതികളില്‍നിന്ന് അറസ്റ്റ് ചെയ്തത്. സത്യജിത് റേയുടെ വിഖ്യാതമായ കുട്ടികളുടെ ചലച്ചിത്രം 'സോനാര്‍ കെല്ല'യെ അനുകരിക്കുന്ന കാര്‍ട്ടൂണ്‍ ഇമെയിലില്‍ പങ്കുവച്ചത് മമതയ്ക്ക് അപമാനകരമാണെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

എഴുപതുകള്‍ പിന്നിട്ട ഇരുവര്‍ക്കും ആറാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കാനാണ് ജസ്റ്റിസ് അശോക്കുമാര്‍ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. വൃദ്ധരായ ഇരുവരെയും ഏപ്രില്‍ 12ന് രാത്രി തിരക്കിട്ട് അറസ്റ്റ് ചെയ്തതിനെ കമ്മിഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. മഹാപ ത്രയും സെന്‍ഗുപ്തയും മമത യ്ക്കും റെയ്ല്‍വേ മന്ത്രിയെയും സ്വഭാവഹത്യ ചെയ്യുവന്ന കാര്‍ട്ടൂണ്‍ ഇമെയില്‍ വഴി ഹൗസിങ് സൊസൈറ്റി അംഗങ്ങള്‍ക്ക് അയച്ചുകൊടുത്തുവെന്ന് ആരോപിച്ചാണ് നടപടിയെടുത്തത്.

പരാതി നല്‍കിയ അമിത് സര്‍ദാര്‍ മഹാപത്ര അംഗമായ ഹൗസിങ് സൊസൈറ്റിയില്‍ ഉള്‍പ്പെട്ടയാളല്ല. അറസ്റ്റ് ചെയ്യുമ്പോള്‍ എഫ്‌ഐആര്‍ തയാറാക്കിയിരുന്നില്ല. പൊലീസും കണ്ടിരുന്നില്ല കാര്‍ട്ടൂണ്‍. പിന്നീട് എഫ്‌ഐആറില്‍ കാര്‍ട്ടൂണ്‍ ചേര്‍ക്കുകയായിരുന്നു. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ആസ്വദിച്ച സിനിമയാണു സോനാര്‍ കെല്ല. ഇതിലെ ഒരു ഭാഗം പോലും സഭ്യത ലംഘിക്കുന്നതെന്ന് ആരും പരാതിപ്പെട്ടിട്ടില്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+