ഭീകരബന്ധം: അറസ്റ്റിലായവര്‍ക്ക് പ്രിയം സ്‌കൈപ്പ്
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഭീകരബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത പതിനൊന്നംഗ സംഘം സൗദിയിലെ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നത് സ്‌കൈപ്പ് വഴിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ചെലവു കുറഞ്ഞ ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനമായ സ്‌കൈപ്പായിരുന്നു ഇവരുടെ ഇഷ്ടമാധ്യമമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന് തീവ്രവാദ സ്വഭാവമുള്ള നൂറിലധികം എസ്എംഎസുകളും ഇമെയിലുകളും കണ്ടെടുത്തിട്ടുണ്ട്. എം.പിമാര്‍, എം.എല്‍.എമാര്‍, പത്രപ്രവര്‍ത്തകര്‍, ഹിന്ദു സംഘടനകളുടെ നേതാക്കള്‍ എന്നിവരെ വകവരുത്താന്‍ ഇവര്‍ പദ്ധതിയിട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി പൊലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ സ്‌കൈപ്പ് വഴി നടത്തിയിട്ടുള്ള ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ക്കായി ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഹുജി, ലഷ്‌കര്‍ ഇ തൊയ്ബ എന്നീ നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകനും ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ ആറുപേരെ ബാംഗ്ലൂരില്‍ നിന്നും ബാക്കിയുള്ളവരെ ഹ്ലൂഗ്ലിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications