സത്‌നാമിന്റെ മരണം: അന്വേഷണ സംഘം ബിഹാറിലേക്ക്

വള്ളിക്കാവ് അമൃതാനന്ദമയീ മഠത്തില്‍ വച്ച് ദര്‍ശന വേദിയിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിക്കവേ പിടിയിലായ ബിഹാര്‍ സ്വദേശിയായ സത്‌നാം പേരൂര്‍ക്കട മാനസികാരോഗ്യ ആസ്പത്രിയില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു.
ഇരുമ്പുദണ്ഡും ആയുധങ്ങളും ഉപയോഗിച്ച് മര്‍ദ്ദിച്ചതിന്റെ നാല്‍പ്പതോളം പാടുകളും സ്ത്‌നാമിന്റെ ശരീരത്തിലുണ്ടായിരുന്നു. തലയ്‌ക്കേറ്റ അടിമൂലമാണ് സത്‌നാം മരിച്ചതെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.സത്‌നാം സിങ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോഗ്യ വകുപ്പിലെ മൂന്ന് ജീവനക്കാരെയും ജയില്‍ വാര്‍ഡനെയും ആണ് സസ്‌പെന്‍ഡ് ചെയ്തത്.
മരണം സംഭവിക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് ഷൈനി നാഥ്, സെക്കന്റ് ഗ്രേഡ് അറ്റന്റര്‍മാരായ എസ് അനില്‍കുമാര്‍, ആര്‍ രതീഷ്, ജയില്‍ വാര്‍ഡന്‍ വിവേകാനന്ദന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.












Click it and Unblock the Notifications