Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാരക്കേസ്: നമ്പി നാരയണന് 10 ലക്ഷം നല്‍കണം

കൊച്ചി: ഐ.എസ്.ആര്‍.ഒ.ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരത്തുകയായ 10 ലക്ഷം രൂപ മൂന്നാഴ്ചയ്ക്കകം നല്‍കാനാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ നമ്പി നാരായണന്‍ നല്‍കിയ അപ്പീലിലാണ് വിധി. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് നല്‍കിയത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഇത് റദ്ദാക്കി. ഇതിനെതിരെയാണ് നമ്പി നാരായണന്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

കേസിലേക്ക് വലിച്ചിഴച്ചതോടെ വ്യക്തിപരമായും തൊഴില്‍പരമായും ഏറെ നഷ്ടങ്ങള്‍ സംഭവിച്ചുവെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണമെന്നുമുള്ള നമ്പി നാരായാണന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

1994 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായ നന്പി നാരായണന്‍, ഡി.ശശികുമാരന്‍ എന്നിവര്‍ സെക്‌സിനും പണത്തിനും വേണ്ടി മാലിദ്വീപ് സ്വദേശികളായ രണ്ട് സ്ത്രീകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു കേസ്.

അതേസമയം കേസില്‍ നിയമനടപടികള്‍ തുടരുമെന്ന് നമ്പി നാരായണന്‍ പറഞ്ഞു. കേസ് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ താന്‍ എഴുതുന്ന പുസ്തകത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+