Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ. വര്‍ഗീസ് കുര്യന്‍ അന്തരിച്ചു

Verghese Kurien
ദില്ലി: ഇന്ത്യന്‍ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ വര്‍ഗീസ് കുര്യന്‍(90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ ഗുജറാത്തിലെ നദിയാദില്‍ വെച്ചായിരുന്നു അന്ത്യം. ഗുജറാത്ത് കോഓപ്പറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍(അമുല്‍) എന്ന സ്ഥാപനം പടുത്തുയര്‍ത്തിയതാണ് കുര്യനെ പ്രശസ്തനാക്കിയത്.

1921 നവംബര്‍ 26ന് കോഴിക്കോട്ടായിരുന്നു ജനനം. സിവില്‍ സര്‍ജനായിരുന്ന ഡോ. പുത്തന്‍പുരയ്ക്കല്‍ കുര്യനാണ് പിതാവ്. മദ്രാസ് ലയോള കോളജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദവും ഗിണ്ടി എന്‍ജിനീയറിങ് കോളജില്‍ നിന്നും മെറ്റലേര്‍ജി ബിരുദവും നേടി. ടാറ്റാ സ്റ്റീല്‍ കമ്പനിയില്‍ അപ്രന്റീസായി ജോലിയില്‍ ചേര്‍ന്നു.

തുടര്‍ന്ന് അമേരിക്കയിലെ മിച്ചിഗണ്‍ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം. സര്‍ക്കാര്‍ ചെലവില്‍ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹത്തിന് ആദ്യം ലഭിച്ച ജോലി ആനന്ദിലേതായിരുന്നു. 1965ല്‍ കുര്യനെ ചെയര്‍മാനാക്കി നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചത് ക്ഷീരമേഖലയില്‍ വന്‍കുതിച്ചുചാട്ടം തന്നെയുണ്ടാക്കി.

1973ല്‍ രൂപീകരിച്ച അമുലില്‍ ഇന്ന്ഒരു കോടിയോളം ക്ഷീരകര്‍ഷകര്‍ അംഗങ്ങളാണ്. മാഗ്‌സാസെ, പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, വേള്‍ഡ് ഫുഡ് പ്രൈസ് ബഹുമതികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഭാര്യ: മോളി. മകള്‍: നിര്‍മല കുര്യന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+