ഇറാഖ് വൈസ് പ്രസിഡന്റിന് വധശിക്ഷ

കൊലപാതകങ്ങളില്‍ പങ്കുണ്ട് എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2011 ഡിസംബറില്‍ ഇദ്ദേഹം തുര്‍ക്കിയിലേക്ക് പലായനം ചെയ്‌തിരുന്നു. ശിയാവിഭാഗം തനിക്കെതിരെ കള്ള പ്രചാരണം നടത്തുന്നതായി ഹാശിമി ആരോപിക്കുന്നു.
വിധി കേള്‍ക്കാന്‍ കോടതിയില്‍ ഹാശിമി എത്തിയിരുന്നില്ല. സുന്നി അനുഭാവിയാണ് ഹാശിമി. ഒരു അഭിഭാഷകനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും വധിച്ചതിന് പിന്നില്‍ ഹാശിമിയാണ് എന്നും, കൊലപാതകങ്ങള്‍ നടത്തുന്നതിന് പണം നല്‍കിയിരുന്നചതായും ഹാശിമിക്കെതിരെ മൊഴി ലഭിച്ചിട്ടുണ്ട്.
എന്നാല്‍ തന്റെ മുന്‍ അംഗരക്ഷകരെ പീഡിപ്പിച്ചും പ്രലോഭിപ്പിച്ചും തനിക്കെതിരെ മൊഴി എടുക്കുന്നതായി ഹാശിമി നേരത്തെ തന്നെ ആരോപിച്ചിരുന്നു.
ഹാശിമിയുടെയും മരുമകന്റെയും വീട് റെയ്‌ഡ് ചെയ്‌തതിനെ തുടര്‍ന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.












Click it and Unblock the Notifications