മന്ത്രിയുടെ കാര്‍ തടഞ്ഞ എസ്‌ഐയെ കൈകാര്യം ചെയ്തു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മന്ത്രിയുടെ കാര്‍ തടഞ്ഞ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിന് ക്രൂരമര്‍ദ്ദനം. മന്ത്രിയുടെ അംഗരക്ഷകരുടെ മര്‍ദ്ദനത്തിന് ഇരയായ സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാഫിക് സിഗ്നല്‍ തെറ്റിച്ചത് ചോദ്യം ചെയ്ത കോണ്‍സ്റ്റബിളിനെ നടുറോഡില്‍ അംഗരക്ഷകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ശ്രീനഗറിലെ ലാല്‍ ചൗക്കിലാണ് സംഭവം. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ക്കും മര്‍ദനമേറ്റത്.
ജമ്മു കാഷ്മീര്‍ ജലവിഭവമന്ത്രി താജ് മൊയ്ഹുദ്ദീന്റെ അംഗരക്ഷകരാണ് അക്രമം നടത്തിയത്. ആക്രമണത്തില്‍ ഇന്‍സ്‌പെക്ടറുടെ ഇടതുകണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
റെഡ് സിഗ്നല്‍ തെറ്റിച്ച് കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്ത്രിയുടെ കാര്‍ ട്രാഫിക് പോലീസ് തടഞ്ഞത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും മുഖ്യമന്ത്രി ആണെങ്കിലും നിയമം പാലിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്റെ ട്രാഫിക് സംഘത്തിലെ ഉദ്യോഗസ്ഥനെ മര്‍ദിച്ചതു ചോദ്യം ചെയ്തതിനാണ് തനിക്ക് മര്‍ദനമേല്‍ക്കേണ്ടിവന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, സംഭവത്തേക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ അംഗരക്ഷകരുടെ അതിക്രമത്തിനു മന്ത്രി മൗനാനുവാദം നല്‍കുകയായിരുന്നുവെന്നാണ് പോലീസുകാര്‍ ആരോപിയ്ക്കുന്നത്.
പൊലീസുകാരെ മര്‍ദ്ദിച്ച അംഗരക്ഷകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കടുത്ത നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.












Click it and Unblock the Notifications