വില വര്‍ധനയെ ന്യായീകരിച്ച് പ്രധാനമന്ത്രി

  • Written By:
Subscribe to Oneindia Malayalam
Manmohan Singh
ദില്ലി: ഡീസല്‍ വില കൂട്ടിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്തെത്തി. ഡീസല്‍ വില വര്‍ധിപ്പിച്ചത് ശരിയായ തീരുമാനമായിരുന്നുവെന്ന് ആസൂത്രണ കമ്മീഷന്റെ യോഗത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

ആഗോള തലത്തില്‍ ഊര്‍ജപ്രതിസന്ധി രൂക്ഷമാണ്. ആഗോളതലത്തിലെ ഇന്ധനവിലയ്ക്ക് അനുസരിച്ച് ആഭ്യന്തരതലത്തിലും വില വര്‍ധിപ്പിക്കേണ്ടതുണ്ട്. ധനകമ്മി ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമാണ് ഇപ്പോഴത്തെ വിലവര്‍ധന. സബ്‌സിഡികള്‍ കുറയ്ക്കുകയെന്നതാണ് ധനകമ്മി കുറയ്ക്കാനുള്ള പ്രധാനമാര്‍ഗം. അതിനാലാണ് സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്‌സിഡി കുറയ്ക്കുന്നത്. സാമ്പത്തിക വളര്‍ച്ച എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്‍മോഹന്‍ സിങ്് വ്യക്തമാക്കി.

രാജ്യത്ത് വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടണമെങ്കില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ വരണം. അതിനാലാണ് വിദേശ നിക്ഷേപ തീരുമാനത്തിന് അനുകൂല നിലപാട് സ്വീകരിച്ചത്. അടിസ്ഥാന സൗകര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

English summary
Prime Minister Manmohan Singh on Saturday indicated that the government was looking at growth-oriented reforms and defended the diesel price hike saying it wasn't wrong.
Please Wait while comments are loading...