Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഎസ്ഇ അധ്യാപകര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കണം

കൊച്ചി: കേന്ദ്ര സിലബസ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും അനധ്യാപിക ജീവനക്കാര്‍ക്കും ഉയര്‍ന്ന ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഉയര്‍ന്ന ശമ്പളം രേഖകളില്‍ മാത്രമാക്കി കാണിച്ച് കുറഞ്ഞ ശമ്പളം നല്‍കുന്നത് തുടര്‍ന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രിന്‍സിപ്പലിനും എതിരെ കേസെടുക്കാമെന്ന് കോടതി അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കാനും കഴിയും.

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന് 20,000 രുപയും സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍15,000 രൂപയും െ്രെപമറി അധ്യാപകന്‍10,000 രൂപയും ശമ്പളമായി നല്‍കണമെന്നാണ് നിര്‍ദേശം. ക്ലര്‍ക്ക് 6,000 രൂപയും പ്യൂണ്‍4,500 രൂപയും നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കേന്ദ്ര സിലബസിലുള്ള അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഉയര്‍ന്ന ശമ്പളം നിശ്ചയിച്ചു നല്‍കും വരെ ഈ ശമ്പളം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.

സ്‌കൂളുകള്‍ക്ക് എന്‍ഒസിക്കായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നിരാക്ഷേപ പത്രം ലഭിക്കണമെങ്കില്‍ സ്‌കൂളിന് മൂന്ന് ഏക്കര്‍ സ്ഥലവും 300 കുട്ടികളും വേണമെന്നുള്ള വ്യവസ്ഥയാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരും ജസ്റ്റിസ് സികെ അബ്ദുള്‍ റഹീമും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. വ്യവസ്ഥ പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+