കരുതല്‍ ധനാനുപാതം കുറച്ചു

  • Written By:
Subscribe to Oneindia Malayalam
RBI
മുംബൈ: അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. അതേ സമയം കരുതല്‍ ധനാനുപാതത്തില്‍ .25 ശതമാനത്തിന്റെ കുറവ് വരുത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ 17000 കോടി രൂപയുടെ പണലഭ്യത ഉറപ്പുവരുത്തുകയാണ് കേന്ദ്രബാങ്കിന്റെ ലക്ഷ്യം.

ഡീസല്‍ വിലയില്‍ വന്‍വര്‍ധനവുണ്ടായതിനാല്‍ പണപ്പെരുപ്പ നിരക്ക് വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന തിരിച്ചറിവാണ് റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റം വരുത്താതിരിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. കരുതല്‍ ധനാനുപാതം 4.75 ശതമാനത്തില്‍ നിന്നും 4.5 ശതമാനമായി കുറഞ്ഞു.

ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും പണം കടമെടുക്കുമ്പോള്‍ കൊടുക്കേണ്ട റിപ്പോ നിരക്ക് എട്ടുശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴ് ശതമാനമായും തുടരും.

കഴിഞ്ഞ മാസം എസ്എല്‍ആര്‍ ഒരു ശതമാനം കുറച്ച് പണലഭ്യത കൂട്ടാന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചിരുന്നു. ബാങ്കുകള്‍ നിക്ഷേപസുരക്ഷയുടെ ഭാഗമായി നിര്‍ബന്ധപൂര്‍വം നടത്തേണ്ട നിക്ഷേപശതമാനമാണ് എസ്എല്‍ആര്‍( സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ).

എന്തുകൊണ്ടാണ് പലിശനിരക്ക് കുറയ്ക്കാത്തത്‌

English summary
Taking a cautious stance, the Reserve Bank on Monday cut CRR by 0.25 per cent - the percentage of deposits banks keep with central bank - but refrained from reducing lending rates in view of high inflation.
Please Wait while comments are loading...