ആരുഷി കേസ്: നൂപുര്‍ തല്‍വാറിന് ജാമ്യം
ദില്ലി: ആരുഷിഹേമരാജ് ഇരട്ടക്കൊല കേസില്‍ ആരുഷിയുടെ അമ്മ നൂപുര്‍ തല്‍വാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ തള്ളിയ അലഹബാദ് ഹൈക്കോടതി നടപടിക്കെതിരേ നൂപുര്‍ സമര്‍പ്പിച്ച അപ്പീലിന്‍മേലാണ് വിധി.
ജാമ്യം ലഭിച്ചെങ്കിലും ഈ മാസം 25ന് ശേഷം മാത്രമെ നൂപുറിന് മോചിതയാവാന്‍ കഴിയുകയുള്ളൂ. കേസിലെ പ്രധാന സാക്ഷിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നതിനാലാണിത്. അതിന് മുന്‍പ് നൂപുര്‍ പുറത്തിറങ്ങിയാല്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന സിബിഐയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 30 നാണ് നൂപുര്‍ കസ്റ്റഡിയിലായത്.
2008 മെയ് 16 നായിരുന്നു ആരുഷിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുവേലക്കാരനായിരുന്ന ഹേംരാജിനെ അടുത്ത ദിവസം വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നൂപുറും ഭര്‍ത്താവ് രാജേഷ് തല്‍വാറുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കേസ് അന്വേഷിച്ച സിബിഐയുടെ നിഗമനം.












Click it and Unblock the Notifications