ഭാരത് ബന്ദ്, ഇടത്,ബിജെപി നേതാക്കള്‍ ഒരേവേദിയില്‍

  • Posted By:
Subscribe to Oneindia Malayalam
Cpm-Bjp
ദില്ലി: പൊതുശത്രുവിനെ ഒരുമിച്ച് ആക്രമിക്കുകയെന്ന യുദ്ധതന്ത്രത്തിന്റെ ഭാഗമായി ഇടതുമുന്നണി നേതാക്കളും ബിജെപി നേതാക്കളും ഒരേ വേദിയില്‍ അണിനിരുന്നു. ഡീസല്‍ വിലവര്‍ധനവിലും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിക്കാന്‍ ദില്ലിയില്‍ സംഘടിപ്പിച്ച പൊതുപരിപാടി ഇതോടെ ഏറെ രാഷ്ട്രീയപ്രാധാന്യം നേടി.

സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് എബി ബര്‍ദാന്‍, ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ വാണിജ്യസംഘടനകള്‍ ഒന്നിച്ചു ചേര്‍ന്ന് ജന്തര്‍മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണ് കൗതുകകരമായ ഈ കാഴ്ചയ്ക്ക് വേദിയായത്. അതേ സമയം സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് തന്ത്രപൂര്‍വം ഈ ചടങ്ങില്‍ നിന്നു വിട്ടുനിന്നു.

റാലിയില്‍ പങ്കെടുത്തതിനുശേഷം യെച്ചൂരിയും ബര്‍ദാനും ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധപരിപാടികളില്‍ പങ്കെടുക്കാനായി പോയി. ദില്ലിയില്‍ നടന്ന പ്രതിഷേധപരിപാടികളില്‍ മുലായം സിങ് യാദവ്, പ്രകാശ് കാരാട്ട്, എബി ബര്‍ദാന്‍, സീതാറാം യെച്ചുരി, ചന്ദ്രബാബു നായിഡു എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

സാധാരണക്കാരായ കച്ചവടക്കാരുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതാക്കി വാള്‍മാര്‍ട്ട് പോലുള്ള വന്‍കിട കമ്പനികള്‍ക്ക് യുപിഎ സര്‍ക്കാര്‍ ദാസ്യവേല ചെയ്യുകയാണെന്ന് സിപിഎം സെക്രട്ടറി പ്രകാശ് കാരാട്ട് ആരോപിച്ചു.

English summary
Bharat bandh: Left leaders share dais with BJP; Mulayam stays away
Please Wait while comments are loading...