കൂടംകുളം:സുരക്ഷയെക്കുറിച്ച് സുപ്രീംകോടതിക്ക് ആശങ്ക

പക്ഷേ, മാലിന്യപ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നു. ജനങ്ങളുടെ താത്പര്യവും അവകാശങ്ങളുമാണ് കോടതി പരിശോധിക്കുന്നത്. ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്.
പദ്ധതിയെക്കുറിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്ന് സോളിസിറ്റര്‍ ജനറല്‍ രോഹിങ്ടണ്‍ നരിമാനോട് കോടതി ചോദിച്ചു. പരിസ്ഥിതി പഠനം നടത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ആണവനിലയം തുടങ്ങുന്നതെന്ന് ഹര്‍ജിക്കാരനായ ജി സുന്ദര്‍ രാജന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.
സംസ്ഥാനജില്ലാതലങ്ങളില്‍ ദുരന്ത നിവാരണ സംവിധാനംപോലും തയ്യാറാക്കിയിട്ടില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.












Click it and Unblock the Notifications