കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തര്‍ക്കത്തിനന്ത്യം;സ്ത്രീകളെ നിലവറയില്‍ കയറ്റില്ല

  • By Nisha Bose
Google Oneindia Malayalam News

Sree Padmanabha Swamy Temple
തിരുവനന്തപുരം: ശ്രീപത്മാനാഭ സ്വാമി ക്ഷേത്രത്തിലെ മൂല്യനിര്‍ണയം പുനരാരംഭിച്ചു. സ്ത്രീകളെ ഇനി മുതല്‍ നിലവറയില്‍ കയറ്റില്ലെന്ന് വിദഗ്ധ സമിതി അറിയിച്ചതോടെയാണിത്. എ നിലവറയിലെ മൂല്യനിര്‍ണയം എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ബി നിലവറ എന്നു തുറക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.

പുരാവസ്തു വകുപ്പിലെ വനിതാ ജീവനക്കാരിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച മൂല്യനിര്‍ണ്ണയം തടസ്സപ്പെട്ടിരുന്നു.

മൂല്യനിര്‍ണയത്തിനെ സഹായിക്കുന്നതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ മൂന്നു പ്രതിനിധികളാണു ക്ഷേത്രത്തിലുള്ളത്. ഇവരില്‍ രണ്ടു പേര്‍ പുരുഷന്മാരാണ്. ഇവര്‍ വ്യാഴാഴ്ച മൂല്യനിര്‍ണയത്തിന് എത്തിയിരുന്നില്ല. തുടര്‍ന്ന് ക്ഷേത്രത്തിലെത്തിയ വനിതാ ജീവനക്കാരി തന്നെ എ നിലവറയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടു.

എന്നാല്‍ ആചാരപരമായി സ്ത്രീകള്‍ക്കു നിലവറയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്നും തന്ത്രിയുടെ അഭിപ്രായം അതാണെന്നും എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഹരികുമാര്‍ ഇവരെ അറിയിച്ചു. എന്നാല്‍ ഇതിനു മുന്‍പു പലതവണ താന്‍ നിലവറയില്‍ കയറിയിട്ടുണ്ടെന്ന് ആര്‍ക്കിയോളജിക്കല്‍ വകുപ്പിലെ ഉദ്യോഗസ്ഥയും വാദിച്ചു. ഇതെ തുടര്‍ന്നാണ് എട്ടുമാസമായി തുടരുന്ന മൂല്യനിര്‍ണയ നടപടി തടസപ്പെട്ടത്. സ്ത്രീകള്‍ നിലവറയില്‍ കടക്കുന്നത് ആചാരലംഘനമാണെന്നും പരിഹാരക്രീയ ചെയ്യണമെന്നും ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

English summary
The documentation of riches at the Sree Padmanabha Swamy Temple was temporarily suspended on Thursday after temple authorities opposed the entry of a woman archaeological expert into the ‘A’ chamber
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X