ദമ്പതിമാരുടെ കലഹം; വിമാനം വഴിതിരിച്ചുവിട്ടു

ക്ലീവ്‌ലാന്‍ഡ് സ്വദേശികളായ അഞ്ചംഗ കുടുംബമാണ് വിമാനം 35000 അടി ഉയരത്തില്‍ പറക്കവെ വാക്കേറ്റം നടത്തിയത്. ഡേവിഡ് ലാഫ്ടണും ഭാര്യ സാറാ വില്‍സണും ഇവരുടെ കുട്ടികളും അവധിക്കാല ആഘോഷത്തിനായി ലന്‍സാറൂട്ട് ദ്വീപിലേയ്ക്കു പറക്കുന്നതിനിടെയാണ് കുടുംബകലഹം പൊട്ടിപ്പുറപ്പെട്ടത്.
ലാഫ്ടണിന്റെ മുന്‍ ബന്ധത്തിലുള്ള ഒരു കുട്ടിയെ ഒപ്പം കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. ദമ്പതിമാരുടെ വാക്കേറ്റവും കയ്യാങ്കളിയും വിമാനജീവനക്കാര്‍ക്ക് നിയന്ത്രിയ്ക്കാന്‍ കഴിയുന്നതിന് അപ്പുറമായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം പോര്‍ച്ചുഗലിലെ പോര്‍ട്ടോ വിമാനത്താവളത്തിലേയ്ക്കു വഴിതിരിച്ചുവിടാന്‍ പൈലറ്റ് നിര്‍ബന്ധിതനായി. പോര്‍ട്ടോ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയ വിമാനത്തില്‍ നിന്നു ദമ്പതികളെയും ഇവരുടെ കുട്ടികളെയും പുറത്താക്കുകയും ചെയ്തു.
വിമാനത്താവളത്തില്‍ അഞ്ചംഗകുടുംബത്തെ സ്വീകരിയ്ക്കാന്‍ പൊലീസ് കാത്തുനില്‍പ്പുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് വിട്ടയച്ചെങ്കിലും അടിയന്തര ലാന്റിങ് നടത്തേണ്ടി വന്നതിന് ദമ്പതിമാരുടെ പക്കല്‍ നിന്നും വിമാനക്കമ്പനി വന്‍തുക പിഴയീടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒടുവില്‍ കലഹമെല്ലാം ഒതുക്കിത്തീര്‍ത്ത് ദമ്പതിമാര്‍ തങ്ങളുടെ അവധിക്കാല ആഘോഷത്തിനായി മറ്റൊരു വിമാനം പിടിച്ച് സ്പാനിഷ് ദ്വീപിലേയ്ക്കു പറന്നു.












Click it and Unblock the Notifications