തിലകന്‍ പകരക്കാരനില്ലാത്ത നടന്‍: ഉമ്മന്‍ ചാണ്ടി

  • Posted By:
Subscribe to Oneindia Malayalam
Thilakan
തിരുവനന്തപുരം നടന്‍ തിലകന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും അനുശോചിച്ചു. കലാലോകത്തിനു തീരാനഷ്ടമാണു തിലകന്റെ വിയോഗമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പകരക്കാരനില്ലാത്ത നടനായിരുന്നു അദ്ദേഹം.

അപൂര്‍വ്വമായി മാത്രം നമുക്കു ലഭിക്കുന്ന ഒരു ഭാഗ്യമാണു തിലകന്‍. അഞ്ചു ദശാബ്ദക്കാലം നാടകസിനിമ രംഗത്തു നിറഞ്ഞു നിന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. അപൂര്‍വ ശബ്ദവും ഭാവങ്ങളും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതകളാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

സിനിമ ലോകത്ത് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച ഒരു ശക്തിക്കും വഴങ്ങാത്ത അഭിനയ പ്രതിഭയായിരുന്നു തിലകനെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അനുസ്മരിച്ചു. തന്റെ അഭിപ്രായം ശക്തമായി പ്രകടിപ്പിച്ച് കലാസാഹിത്യലോകത്തിന്റെ പ്രിയപ്പെട്ടവനായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും വി.എസ് ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉറ്റ ബന്ധുവായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും വിഎസ് പറഞ്ഞു.

English summary
Expressing his condolence Achuthanandan said that he shared the grief of his family members, colleagues and friends over the demise of Thilakan.
Please Wait while comments are loading...