Get Updates
Get notified of breaking news, exclusive insights, and must-see stories!

ദയാനിധി മാരന്റെ മകന്റെ ജാമ്യാപേക്ഷ തള്ളി

Durai Dayanidhi
ചെന്നൈ: മദ്രാസ്‌ ഹൈക്കോടതി കേന്ദ്ര മന്ത്രിയും ഡിഎംകെ നേതാവുമായ എംകെ അഴഗിരിയുടെ മകന്‍ ദുരൈ ദയാനിധിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഗ്രൈനൈറ്റ്‌ കുംഭകോണ കേസുമായി ബന്ധപ്പെട്ട്‌ ഏകദേശം ഒരു മാസത്തോളമായി ദുരൈ ഒളിവില്‍ കഴിയുകയാണ്‌.

ഗ്രാനൈറ്റ്‌ കുംഭകോണ കേസില്‍ ഇയാള്‍ക്കുള്ള പങ്ക്‌ തെളിഞ്ഞ സാഹചര്യത്തില്‍ പൊലീസ്‌ ഇയാള്‍ക്കെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ ഇറക്കിയിരിക്കുകയാണ്‌. കൂടാതെ വിദേശത്തേക്ക്‌ കടന്നു കളയുന്നത്‌ തടയാന്‍ എമിഗ്രേഷന്‍ അധികൃതരോട്‌ ലുക്ക്‌ ഔട്ട്‌ സര്‍ക്കുലര്‍ അറക്കാനും പൊലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

മധുരയില്‍ ദുരൈ ദയാനിധിയുടെ കമ്പനി അനധികൃത ഗ്രാനൈറ്റ്‌ ഖനനം നടത്തി എന്നാണ്‌ കേസ്‌. ഈ അനധികൃത ഖനനം മൂലം സര്‍ക്കാര്‍ ഖജനാവിന്‌ 16,000 കോടിയുടെ വരുമാന നഷ്ടം ഉണ്ടായി എന്നാണ്‌ കേസ്‌.

അനധികൃത ഖനനവും ഭൂമി കൈയേറ്റവും ചുമത്തി ദുരൈ ദയാനിധി ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. ഇവര്‍ക്കെതിരെയും ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ ഇറക്കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+