Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കളെ അച്ഛന്‍ കുളത്തിലെറിഞ്ഞു കൊന്നു

Thrissur Map
തൃശൂര്‍: രണ്ട്‌ പെണ്‍മക്കളെ സ്വന്തം അച്ഛന്‍ കുളത്തില്‍ എറിഞ്ഞു കൊന്നു. തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ട്‌ ആണ്‌ സംഭവം. ആദിത്യ വേണി (6), കൃഷ്‌ണ വേണി (3) എന്നിവരാണ്‌ മരിച്ച പെണ്‍കുട്ടികള്‍.

അച്ഛന്‍ സുരേന്ദ്രനാണ്‌ മക്കളെ കൊന്നത്‌ എന്നാണ്‌ പ്രാഥമിക നിഗമനം. പനി ബാധിച്ച്‌ ആശുപത്രിയില്‍ ചികിതിസയില്‍ കഴിയുന്ന അമ്മയുടെ കൂടെയായിരുന്ന കുട്ടികളെ വീട്ടിലേക്കെന്നും പറഞ്ഞ്‌ കൂട്ടിക്കൊണ്ടു വന്നാണ്‌ സുരേന്ദ്രന്‍ മക്കളെ ദാരുണമായി കൊലപ്പെടുത്തിയിരിക്കുന്നത്‌.

കുട്ടികളെയും കൊണ്ട്‌ വീട്ടിലേക്ക്‌ മടങ്ങിയ ഇയാള്‍ കുട്ടികളെ അമ്പലക്കുളത്തിലേക്ക്‌ വലിച്ചെറിയുകയായിരുന്നു. കുട്ടികളെ വലിച്ചെറിഞ്ഞ ശേഷം ഇയാള്‍ തന്നെ തന്റെ സുഹൃത്തുക്കളെ വിളിച്ച്‌ ഇക്കാര്യം അറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞ്‌ സുരേന്ദ്രന്റെ സുഹൃത്തുക്കള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ഒരു കുട്ടിയുടെ മൃതദേഹം കുളത്തില്‍ പൊങ്ങിക്കിടക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന്‌ കുളത്തില്‍ മുങ്ങി തിരഞ്ഞപ്പോഴാണ്‌ രണ്ടാമത്തെ കുട്ടിയെ കിട്ടിയത്‌.

ഈ കുട്ടി ആശുപത്രിയിലേക്ക്‌ കൊണ്ടു പോകും വഴിയാണ്‌ മരിച്ചത്‌. സുരേന്ദ്രനു വേണ്ടി പൊലീസ്‌ തിരച്ചില്‍ നടത്തുകയാണ്‌. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+