കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്‍പ്പന നിയന്ത്രിച്ചാല്‍ മദ്യ ഉപഭോഗം കുറയും

  • By Nisha Bose
Google Oneindia Malayalam News

Bar
കൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനസമയം വൈകിട്ട് അഞ്ചു മണിയ്്ക്ക് ശേഷമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. കോര്‍പറേഷന്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധികളില്‍ മദ്യവില്‍പ്പനയ്ക്ക് പ്രത്യേകം സമയപരിധി നിശ്ചയിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

സംസ്ഥാനത്ത് മദ്യ വില്‍പ്പന നിയന്ത്രിച്ചാല്‍ മദ്യത്തിന്റെ ഉപഭോഗം കുറയുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മദ്യത്തിന്റെ വില്‍പ്പന സമയം ഏകീകരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. ഇതില്‍ കോടതി ഇടപെടുന്നില്ല. എന്നാല്‍ വൈകിട്ട് അഞ്ചു മണി വരെ മദ്യ വില്‍പ്പന നിരോധിക്കുന്നതും പ്രവര്‍ത്തി സമയങ്ങളില്‍ മദ്യം ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതും മദ്യ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. ഇക്കാര്യം സര്‍ക്കാരിന് പരിഗണിക്കാവുന്നതാണെന്നും കോടതി അറിയിച്ചു.

ബാറുകളുടെ പ്രവര്‍ത്തി സമയം വൈകിട്ട് അ്ഞ്ചു മണി മുതലാക്കുന്ന കാര്യം പരിഗണിക്കണമെന്ന് മുന്‍പ് ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, സി.കെ. അബ്ദുറഹീം എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ ബാറുകള്‍ തുറന്നു വച്ചിരിക്കുന്നത് മദ്യാസക്തി വര്‍ധിപ്പിക്കുമെന്നും അന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

English summary

 The Kerala High Court has sought the state government’s opinion on allowing the sale of liquor in bars only after office hours as a step to counter the drinking habit of people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X