കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഒബാമയെ പരിഹസിച്ച് അസാഞ്ചെയുടെ വീഡിയോ
യുഎന്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയുടെ വീഡിയോ സന്ദേശം. ഒബാമക്കെതിരെയുള്ള അസാഞ്ചെയുടെ വീഡിയോ സന്ദേശം ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലാണ് പ്രദര്‍ശിപ്പിച്ചത്.
അറബ് രാഷ്ട്രങ്ങളില്‍ അഭിപ്രായ സ്വതന്ത്ര്യം ഉണ്ടാവണം എന്നാവശ്യപ്പെട്ട ഒബാമയുടെ ഇരട്ടത്താപ്പ് നയത്തെയാണ് വീഡിയോയിലൂടെ അസാഞ്ചെ പരിഹസിക്കുന്നത്.
അറബ് രാഷ്ട്രങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന ഒബാമ സംസാര സ്വാതന്ത്ര്യത്തിനെതിരെ മറ്റേതൊരു അമേരിക്കന്‍ പ്രസിഡന്റിനേക്കാളും കുറ്റകരമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. തനിക്കും വിക്കിലീക്സിനുമെതിരെയുള്ള ഒബാമയുടെ നയത്തെയാണ് അസാഞ്ചെ ഈ വീഡിയോയിലൂടെ ശക്തമായി വിമര്‍ശിച്ചിരിക്കുന്നത്.
ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്നും ആണ് അസാഞ്ചെയുടെ വീഡിയോ സന്ദേശം. സ്വീഡനില്‍ അസാഞ്ചെയ്ക്കെത്രെ നിലവിലുള്ള പീഡന കേസില്‍ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് അദ്ദേഹം.