കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നത് ലീഗ്

Google Oneindia Malayalam News

IUML
കോഴിക്കോട്: മുസ്ലിംലീഗിന്റെ സങ്കുചിത നിലപാടാണ് കേരളീയ സമൂഹത്തില്‍ ജാതി സ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എസ്എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ ഏതാനും ചില ജില്ലകളില്‍ മാത്രം പ്രാതിനിധ്യമുള്ളവര്‍ കേരളത്തെ മുഴുവന്‍ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ്. മറ്റ് സമുദായങ്ങളുടെ വോട്ടും നേടി അധികാരത്തിലെത്തിയവര്‍ തങ്ങളുടെ സമുദായത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണ്.

എസ്എന്‍ഡിപി യോഗം ജാതി നോക്കി വോട്ട് ചെയ്യാന്‍ തീരുമാനിച്ചാല്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ പലര്‍ക്കും എം എല്‍ എമാര്‍ ഉണ്ടാകില്ല. എമേര്‍ജിംഗ് കേരളയിലൂടെ ഭൂമി കച്ചവടമാണ് നടക്കുന്നത്. ഭൂരിപക്ഷ സമുദായങ്ങള്‍ ഒരുമിച്ച് നിന്ന് രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി മാറണം. ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് യോഗം എതിരല്ല. എന്നാല്‍ ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ല.

കള്ളു വ്യവസായം നിരോധിച്ചാല്‍ ആയിരക്കണക്കിന് ഈഴവ കുടുംബങ്ങള്‍ വഴിയാധാരമാകും. കള്ളു വ്യവസായത്തിനെതിരെയുള്ള ലീഗ് നിലപാട് ഈഴവ സമുദായത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ്. നല്ല കള്ളു വിതരണം ചെയ്യാനുള്ള സൗകര്യമെരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കള്ളു വ്യവസായത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എന്ത് വില കൊടുത്തും പ്രതിരോധിക്കും. മലബാറില്‍ യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

English summary
Muslim League league trying to create religious compartments in Kerala: Thushar Vellappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X