കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ മന്ത്രി എന്‍ രാമകൃഷ്‌ണന്‍ അന്തരിച്ചു

  • By Shabnam Aarif
Google Oneindia Malayalam News

N ramakrishnan
കണ്ണൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവും ആയ എന്‍ രാമകൃഷ്‌ണന്‍ അന്തരിച്ചു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗം ആയിരുന്നു അദ്ദേഹം. 72 വയസ്സായിരുന്നു.

1991ലെ കരുണാകരന്‍ മന്ത്രിസഭയിലെ വനം - തൊഴില്‍ വകുപ്പ്‌ മന്ത്രിയായിരുന്നു എന്‍ രാമകൃഷ്‌ണന്‍. ഒരു വര്‍ഷത്തോളമായി അര്‍ബുദം ബാധയെ തുടര്‍ന്ന്‌ ചികിതിസയില്‍ ആയിരുന്നു അദ്ദേഹം.

സെപ്‌റ്റംബര്‍ 21ന്‌ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന്‌ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.

രോഗം മൂര്‍ജ്ജിച്ചതിനെ തുടര്‍ന്ന്‌ ഒരാഴ്‌ച മുമ്പാണ്‌ അദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌.

എന്‍ആര്‍ എന്ന്‌ അറിയപ്പെട്ടിരുന്ന എന്‍ രാമകൃഷ്‌ണന്‍ കെ കരുണാകരന്റെ വിശ്വസ്‌തനായാണ്‌ കേരള രാഷ്ട്രീയത്തില്‍ അറിയപ്പെട്ടിരുന്നത്‌. അടിയന്തിരാവസ്ഥ കാലത്ത്‌ അവിഭക്ത കണ്ണൂരിലെ ഡിസിസി പ്രസിഡന്റ്‌ ആയിരുന്നു അദ്ദേഹം.

1970ല്‍ എടക്കാട്‌ മണ്ഡലത്തില്‍ നിന്നും വിജയിച്ചാണ്‌ എന്‍ ആര്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്‌. അന്നു മുതല്‍ കെ കരുണാകരന്റെ വിശ്വസ്‌തനാണ്‌ എന്‍ആര്‍. 1971 മുതല്‍ നീണ്ട 16 വര്‍ഷക്കാലം കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്‌ ആയി പ്രവര്‍ത്തിച്ചു.

1977ല്‍ എടക്കാട്ടു നിന്നും 1982ല്‍ മഞ്ചേശ്വരത്തു നിന്നും നിയമസഭയിലേക്ക്‌ മത്സരിച്ച എങ്കിലും പരാജയമായിരുന്നു ഫലം. 1980ലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിലും എന്‍ആര്‍ പരാജയപ്പെട്ടു.

എന്നാല്‍ 1991ല്‍ കണ്ണൂര്‍ നിന്നും ജയിച്ച്‌ നിയമസഭയില്‍ എത്തിയ എന്‍ആറിന്‌ തൊഴില്‍ വകുപ്പ്‌ കൊടുത്ത്‌ മന്ത്രിയാക്കിയ കെ കരുണാകരന്‍. പക്ഷേ 95ല്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്‌ മന്ത്രിസ്ഥാനം നഷ്ടമായി. ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ പെട്ട്‌ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ആയിരുന്നു ഇത്‌.

ഇടക്കാലത്ത്‌ കരുണാകരനുമായി തെറ്റി ഇടതു പിന്തുണയോടെ കെ സുധാകരനെതിരെ അങ്കത്തിന്‌ ഇറങ്ങി എങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട്‌ കോണ്‍ഗ്രസില്‍ തിരിച്ചെത്ത എങ്കിലും ലീഡറുമായി അകല്‍ച്ചയില്‍ തന്നെ തുടര്‍ന്നു.

English summary
Ex Minister and Congress leader N Ramakrishnan died. He was ailing for last one year due to cancer and was under treatment in a private hospital in Mangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X