കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനില്‍ നിന്നുള്ള അഗ്നിഗോളം ഭൂമിയില്‍

  • By Ajith Babu
Google Oneindia Malayalam News

Sun Unleashes Benign Coronal Mass Ejection
വാഷിങ്ടണ്‍: കോടിക്കണക്കിന് ടണ്‍ സൗരകണങ്ങള്‍ വര്‍ഷിച്ച് സൂര്യനില്‍നിന്ന് ഭൂമിയിലേക്ക് തീഗോളം വന്നതായി നാസ. ഇതിന്റെ ദൃശ്യങ്ങള്‍ നാസയുടെ സോളാര്‍ ആന്‍ഡ് ഹീലീയോസ്ഫിയര്‍ ഒബ്‌സര്‍വേറ്ററി പകര്‍ത്തി. സെപെ്റ്റംബര്‍ 29നാണ് സൗരകണ പ്രവാഹം ഭൂമിയില്‍ പതിച്ചതെന്ന് നാസ അധികൃതര്‍ അറിയിച്ചു.

സൂര്യനില്‍നിന്ന് ബഹിരാകാശത്തേക്ക് വര്‍ഷിക്കപ്പെടുന്ന തീഗോളപ്രതിഭാസത്തിന് സിഎംഇ എന്നാണ് ചുരുക്കപ്പേര്. ടണ്‍കണക്കിന് വാതകം ഉള്‍ക്കൊള്ളുന്ന ഗോളങ്ങളാണ് സൂര്യനില്‍ നിന്നും ഈ പ്രതിഭാസത്തിലൂടെ പുറത്തുവരിക. ഇവയ്ക്ക് ചുറ്റും ശക്തിയേറിയ കാന്തിക വലയവും ഉണ്ടായിരിക്കും.
ഇത്തരം സൗരകണ പ്രവാഹങ്ങളുടെ ആഘാതമേറ്റാല്‍ കൃത്രിമ ഉപഗ്രഹങ്ങളും ഭൂമിയിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും തകരാറിലാകാന്‍ സാധ്യതയുണ്ട്.

സെക്കന്‍ഡില്‍ 1120 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച തീഗോളം മൂന്ന് ദിവസം കൊണ്ട് ഭൂമിയുടെ അന്തരീഷത്തിലെത്തിയതായാണ് നാസയുടെ ഗവേഷണ സംവിധാനങ്ങള്‍ കണക്കാക്കുന്നത്. ഇൌ വേഗതയിലുള്ള സിഎംഇകള്‍ സാധാരണ നിരുപദ്രവകാരികളാണ്. ഭൂമിയുടെ അന്തരീക്ഷത്തിലെത്തുമ്പോള്‍ ഇവ ചിതറിപ്പോകും.

എക്‌സ്, എം വിഭാഗങ്ങളിലുള്ള സൗര തീഗോളങ്ങളുടെ താഴെ മൂന്നാംതരത്തില്‍പ്പെട്ട ചെറിയ തീഗോളങ്ങളാണ് സി വിഭാഗത്തിലുള്ള സിഎംഇകള്‍. ഇതിനുമുമ്പ് സൂര്യനില്‍നിന്ന് വന്നിട്ടുള്ള ഇത്തരം തീഗോളങ്ങള്‍ ധ്രുവങ്ങള്‍ക്കുസമീപം പ്രഭാവലയം തീര്‍ത്തിട്ടുണ്ടെങ്കിലും വൈദ്യുതിസംവിധാനങ്ങളെയോ ജിപിഎസുകളെയോ ഉപഗ്രഹാധിഷ്ഠിത വാര്‍ത്താവിനിമയ സംവിധാനങ്ങളെയോ കാര്യമായി ബാധിച്ചിട്ടില്ലെന്ന് നാസ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

English summary
The sun shot off a wide, earth-directed coronal mass ejection (CME) or flare, spewing billions of tonnes of solar particles, which can affect satellite and ground based electronic systems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X