മുനിറീനെ വിമര്‍ശിച്ചു; ഖമറുന്നീസയുടെ 'പണി പോയി'

വനിതാലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി കുല്‍സുവാണ് പുതിയ ചെയര്‍പേഴ്‌സണ്‍. കഴിഞ്ഞ ദിവസം ഓഫീസില്‍ എത്തിയപ്പോഴാണ് സ്ഥാനം തെറിച്ച വിവരം ഖമറുന്നീസ അറിയുന്നത് തന്നെ. മന്ത്രിയുടെ ഉത്തരവുമായെത്തി കുല്‍സു അതിനുമുമ്പുതന്നെ ചെയര്‍പേഴ്‌സണായി സ്ഥാനമേറ്റിരുന്നു.
ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ മന്ത്രി മുനീറിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. കഴിഞ്ഞമാസം 19 ന് ഇവിടെ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച എം.ഡിമാര്‍ സ്ഥാപനങ്ങള്‍ ഭരിക്കുന്നുവെന്നും ചെയര്‍മാന്‍മാര്‍ക്ക് വില നല്‍കുന്നില്ലെന്നുമായിരുന്നു പ്രധാന പരാതി.
കെ.ടി.ഡി.സി. ചെയര്‍മാനായ വിജയന്‍ തോമസ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഈ വിമര്‍ശനത്തിന്റെ ചുവടുപിടിച്ചാണ് ഖമറുന്നിസാ അന്‍വറും വിമര്‍ശനങ്ങളുടെ കെട്ടഴിച്ചത്. എംഡിയായ സനീഷിനെ ലക്ഷ്യമിട്ട് നടത്തിയ വിമര്‍ശനങ്ങളാണ് മന്ത്രിയിലേക്ക് എത്തിച്ചേര്‍ന്നത്. മാറിമാറി വരുന്ന സര്‍ക്കാരുകളെ കൂട്ടുപിടിച്ച് പന്ത്രണ്ടുവര്‍ഷമായി വനിതാവികസന കോര്‍പ്പറേഷന്‍ എം.ഡി. സ്ഥാനത്തിരിക്കുന്നത് ഒരേ വ്യക്തിയാണെന്ന് അവര്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട ഇദ്ദേഹം പിന്നീട് ഇടതുമുന്നണി വന്നപ്പോള്‍ അവരുടെ ആളായി. ഇപ്പോള്‍ യു.ഡി.എഫിലേക്കു ചാഞ്ഞു. ഇയാള്‍ക്കെന്താ രണ്ടു കൊമ്പുണ്ടോ? ഈ എം.ഡിക്കെതിരേ മന്ത്രിയോട് താന്‍ നേരിട്ട് പരാതി പറഞ്ഞിട്ട് പുല്ലുവിലയാണ്. ഇദ്ദേഹം അഴിമതി നടത്തിയത് നേരിട്ട് മന്ത്രിയെ ബോധ്യപ്പെടുത്തി. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല.
മന്ത്രിയുടെ പിന്തുണയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം ഈ സ്ഥാനത്ത് തുടരുന്നതെന്നും അവര്‍ ആരോപിച്ചു. ഖമറുന്നിസ അന്‍വറിന്റെ ഈ വിമര്‍ശനത്തെക്കുറിച്ച് അറിഞ്ഞ മന്ത്രി മുനീര്‍ ശക്തമായി പ്രതിഷേധിച്ചു. ഇതിനെതിരേ നടപടി വേണമെന്ന് അദ്ദേഹം വാദിച്ചു. ഇതോടെയാണ് ഖമറുന്നിസയുടെ കാര്യത്തില്‍ തീരുമാനമായത്.
തന്നെ നീക്കിയതില്‍ പാര്‍ട്ടിയോട് പരിഭവമില്ലെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ചുമതലയും നിറവേറ്റുമെന്നും ഖമറുന്നീസ് പറഞ്ഞു. അതേസമയം വനിതാ വികസന കോര്‍പറേഷന്‍ എം.ഡി. മുഹമ്മദ് സനീഷില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് ഭീഷണി. സനീഷിനെതിരെ നല്‍കിയ പരാതിയില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് രണ്ട് ദിവസം മുമ്പ് പാര്‍ട്ടി നേതൃത്വം ഉറപ്പ് നല്‍കിയതിനിടയിലാണ് തന്നെ മാറ്റിയിരിക്കുന്നതെന്നും അവര്‍ തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications