Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി പുകയുന്ന അഗ്നിപര്‍വതത്തിനു മുകളില്‍

RMP
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പുകയുന്ന അഗ്നിപര്‍വ്വതത്തിന്റെ പുറത്തെന്ന നിലയിലാണ് സി പി എം. മിക്കയിടത്തും സി പി എമ്മിലെ വി എസ് അനുകൂലികളും ചന്ദ്രശേഖരന്‍വധത്തില്‍ എതിര്‍പ്പുള്ളവരും പാര്‍ട്ടിക്കുള്ളില്‍ തന്നെ പുതിയ കൂട്ടായ്മകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. സാംസ്‌കാരികവേദികള്‍, തിയേറ്റര്‍ ഗ്രൂപ്പുകള്‍, കലാസംഘടനകള്‍ എന്ന രൂപത്തില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം ഇത്തരത്തിലുള്ള മുപ്പതോളം കൂട്ടായ്മകളാണ് രൂപം കൊണ്ടിട്ടുള്ളത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സമാനമായ തോതില്‍ ഇത്തരത്തിലുള്ള വേദികള്‍ രൂപപ്പെട്ടിട്ടുണ്ട്.
ചെഗുവേര സാംസ്‌കാരികവേദി, നെരൂദ സാംസ്‌കാരികവേദി, ആഗ് തീയേറ്റര്‍ തുടങ്ങിയ പേരുകളില്‍ രൂപം കൊണ്ട ഇവയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് സി പി എം മെമ്പര്‍മാര്‍ തന്നെയാണ്. ഇവര്‍ വി എസ് പക്ഷക്കാരും വി എസിനോട് അനുഭാവമുള്ളവരും ടി പി ചന്ദ്രശേഖരനോടും അദ്ദേഹത്തിന്റെ ആശയങ്ങളോടും താല്‍പര്യമുള്ളവരും ടി പി വധത്തില്‍ കടുത്ത അമര്‍ഷമുള്ളവരും സി പി എം നേതൃത്വത്തിന്റെ വലതുപക്ഷവത്ക്കരണത്തില്‍ മനംനൊന്തവരുമാണ്.

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുപക്ഷ ഏകോപന സമിതിയുടെയും നേതാക്കളുമായും പ്രവര്‍ത്തകരുമായി നിരന്തരം ബന്ധമുള്ളവരുമാണിവര്‍ എന്ന കാര്യവും പരസ്യമാണ്. ഇത്തരം സാംസ്‌കാരിക കൂട്ടായ്മകളെ ഏകോപിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രത്യേക സംവിധാനം തന്നെ ഏര്‍പ്പെടുത്തി ചിലര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ സി പി എമ്മില്‍ പാളയത്തില്‍ പടതന്നെയാണ്.

സാംസ്‌കാരിക-കലാവേദികളുടെ മറവില്‍ പാര്‍ട്ടിവിരുദ്ധ നീക്കങ്ങള്‍ നടക്കുന്നത് സി പി എം നേതൃത്വവും ജാഗ്രതയോടെ തന്നെയാണ് വീക്ഷിക്കുന്നതെങ്കിലും ഇതിനെതിരെ ചെറുവിരലനക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ല. ടി പി കുടുംബസഹായ ഫണ്ട് പിരിവിന് പരസ്യമായി നേതൃത്വം നല്‍കിയ ചിലരെ പുറത്താക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ ഇവരെ ഒന്നും രണ്ടും പേരായി ഒതുക്കത്തില്‍ പുറത്താക്കുകയായിരുന്നു സി പി എം. കടുത്ത നടപടികളുമായി നീങ്ങിയാല്‍ പാര്‍ട്ടിക്ക് വലിയ പരുക്കേല്‍പ്പിക്കുന്ന തരത്തില്‍ വലിയൊരു പിളര്‍പ്പ് തന്നെ നടക്കുമെന്ന ഭയമാണ് പ്രതിരോധത്തിലേക്ക് വലിയാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിക്കുന്ന ഘടകം. പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവരില്‍ ചിലര്‍ക്ക് ടി പി വധത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ കടുത്ത അമര്‍ഷമുള്ളവരാണെന്നതും സി പി എം സംസ്ഥാന നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്.

മുന്‍ പേജില്‍ വായിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+