സിപിഎമ്മിന് സാംസ്‌കാരികവേദികള്‍ ഭീഷണിയാകുന്നു

പാര്‍ട്ടിക്കുള്ളില്‍ പിണറായി-വി എസ് പോര് കൊഴുത്തുതുടങ്ങിയ കാലം മുതല്‍ വടക്കന്‍ കേരളത്തില്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിനെതിരെ രഹസ്യമായും അതിലേറെ പരസ്യമായും വെല്ലുവിളികള്‍ ഉയര്‍ത്താന്‍ സാധാരണപാര്‍ട്ടി പ്രവര്‍ത്തകരും താഴേയ്ക്കിടയിലുള്ള നേതാക്കളും ധൈര്യം കാട്ടിയിരുന്നു.
വി എസ് അച്യുതാനന്ദന് അനുകൂലമായി എത്രയോ തവണ പരസ്യമായി പ്രകടനം നടത്താന്‍ പോലും സി പി എമ്മിലെ ഒരു വിഭാഗം മുന്‍കൈ എടുത്തിരുന്നു. വി എസ് അച്യുതാനന്ദന് രണ്ട് തവണയും സീറ്റ് നിഷേധിക്കാന്‍ നടന്ന ശ്രമങ്ങള്‍ക്കെതിരെയും വി എസിനെതിരെ പാര്‍ട്ടി കമ്മിറ്റികളിലുണ്ടായ നടപടികള്‍ക്കെതിരെയും പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ വി എസ് പക്ഷത്തെ ഒതുക്കിയതില്‍ പ്രതിഷേധിച്ചും പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ രംഗത്തിറങ്ങിയത് സി പി എം ഒരിക്കലും അംഗീകരിക്കില്ല. എന്നാല്‍ ഇവ സംഭവിച്ച കാര്യങ്ങള്‍ തന്നെയാണ്.
ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം സി പി എം ഔദ്യോഗിക പക്ഷത്തിനെതിരെ പരസ്യമായി തന്നെ രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകര്‍ മടികാട്ടിയിരുന്നില്ല. കോഴിക്കോട് പട്ടണത്തില്‍ അടക്കം സി പി എം മെമ്പര്‍മാര്‍ കണ്‍വെന്‍ഷനുകളും പ്രകടനങ്ങളും നടത്തുകയും ടി പി ചന്ദ്രശേഖരന്റെ കുടുംബസഹായ ഫണ്ട് പരസ്യമായി തന്നെ പിരിച്ച് നല്‍കുകയും ചെയ്തിരുന്നത് നിസഹായതയോടെയാണ് പാര്‍ട്ടി നേതൃത്വം നോക്കിനിന്നത്. ഇതിനകം ഇരുപതോളം പ്രവര്‍ത്തകരെ പല തവണയായി ഫണ്ട് പിരിവ് നടത്തിയതിന്റെ പേരില്‍ സി പി എം പുറത്താക്കിയിട്ടുണ്ട്.
എന്നാല്‍ ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ പരസ്യമായി പ്രതിഷേധിക്കുകയും പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളെ പുല്ലുപോലെ തള്ളിക്കളയുകയും ചെയ്ത ആയിരക്കണക്കിന് പ്രവര്‍ത്തകരെ എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ടുനില്‍ക്കുകയാണ് പാര്‍ട്ടി ജില്ലാ നേതൃത്വങ്ങളും സംസ്ഥാന നേതൃത്വവും. പാര്‍ട്ടി അതീവരഹസ്യമായി കൈകാര്യം ചെയ്യുന്ന പല രഹസ്യങ്ങളും സംഭവങ്ങളും ഇവര്‍ പുറത്താക്കുന്നതും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പയ്യോളിയിലെ ബി ജെ പി പ്രവര്‍ത്തകന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി പി എം പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞതുപോലെയുള്ള സംഭവങ്ങള്‍ വരും നാളുകളില്‍ വര്‍ദ്ധിക്കുമെന്നും പാര്‍ട്ടി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
അടുത്ത പേജില്‍ വായിക്കുക












Click it and Unblock the Notifications