മലാലയ്ക്കായി പ്രാര്‍ഥനയോടെ ലോകം
പെഷവാര്‍: താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ വിദ്യാഭ്യാസ സന്നദ്ധ പ്രവര്‍ത്തക മലാല യൂസഫ്‌സായിയ്ക്കായി പ്രാര്‍ഥനയോടെ ലോകം. പതിനാലുകാരിയായ മലാലയുടെ തലയില്‍ നിന്ന് വെടിയുണ്ട നീക്കം ചെയ്തു. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് വെടിയുണ്ട നീക്കം ചെയ്യാനായത്. ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുന്ന മലാല തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും ഇവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ചും മലാല ഡയറി എഴുതിയിരുന്നു. ഇത് 2009ല്‍ ബി.ബി.സി. പ്രസിദ്ധീകരിച്ചതോടെയാണ് പെണ്‍കുട്ടി അന്താരാഷ്ട്ര ശ്രദ്ധനേടിയത്.
ചൊവ്വാഴ്ചയാണ് മലാലയ്ക്ക് നേരെ ആക്രമണമുണ്ടായത്. മലാലയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്.
അതേസമയം മലാലയ്ക്കു നേരേയുണ്ടായ ആക്രമണം പാകിസ്താനില്‍ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കി. പ്രസിഡന്റ് ആസിഫലി സര്‍ദാരിയും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും ആക്രമണത്തെ അപലപിച്ചു. ഐക്യരാഷ്ട്ര സഭയും ആക്രമണത്തിനെതിരെ രംഗത്തെത്തി. പാകിസ്താന്റെ ഭാവി മലാലയെപ്പോലുള്ള ധൈര്യശാലികളിലാണെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ സൂസണ്‍ റൈസ് പറഞ്ഞു. മലാലയെ ആക്രമിച്ച ഭീരുക്കള്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്നും റൈസ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications