ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയ മന്ത്രി രാജിവച്ചു
ലഖ്‌നൊ: ചീഫ് മെഡിക്കല്‍ ഓഫീസറെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം നേരിടുന്ന യിപി മന്ത്രി രാജിവെച്ചു. ഉത്തര്‍പ്രദേശ് റവന്യു, പുനരധിവാസവകുപ്പ് മന്ത്രി വിനോദ്കുമാര്‍ സിങ്ങാണ് രാജിവെച്ചത്. സംഭവത്തില്‍ മെഡില്‍ ഓഫീസര്‍ എസ് പി സിങ്ങിന്റെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും വിനോദ്കുമാര്‍ സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഗോണ്ടയിലെ വസതിയില്‍ എത്തിയ മന്ത്രിയും അനുയായികളും എന്‍ആര്‍എച്ച്എം പദ്ധതിയിലേക്ക് ജില്ലാ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാരില്‍ താന്‍ നിര്‍ദ്ദേശിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നിയമനം പൂര്‍ത്തിയായെന്ന് അറിയിച്ചതോടെ കുപിതനായ മന്ത്രി തന്നെ വാഹനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് സിംഗ് പരാതിയില്‍ ഉന്നയിച്ചിരുന്നു.
അതേസമയം മന്ത്രി തട്ടിക്കൊണ്ടുപോയെന്ന് പരാതിപറഞ്ഞ മെഡിക്കല്‍ ഓഫീസര്‍ എസ് പി സിങ് ഇപ്പോഴും ഒളിവിലാണ്. എന്‍എച്ച്ആര്‍എം പദ്ധതിയുടെ കീഴില്‍ ആരോഗ്യവകുപ്പ് തയ്യാറാക്കിയ ലിസ്റ്റില്‍ തന്റെ ഇഷ്ടക്കാരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി തട്ടിക്കൊണ്ടുപോയതെന്ന് എസ് പി സിങ് പരാതിയില്‍ പറഞ്ഞിരുന്നു.
തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കിക്കുന്നതിനിടെ താന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് സിങ് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഗോണ്ടയിലേക്ക് മടങ്ങിപ്പോകാന്‍ കഴിയില്ലെന്നും ഡോ. സിംഗ് പറഞ്ഞിരുന്നു. മെഡിക്കല്‍ ഓഫീസറുടെ ആരോപണത്തെത്തുടര്‍ന്ന് ഗോണ്ട ജില്ലയിലെ ഡോക്ടര്‍മാരുടെ അഭിമുഖം നിര്‍ത്തിവച്ചിരിക്കുകയാണ്.












Click it and Unblock the Notifications