ചോര്‍ത്തുന്നത് പതിനായിരത്തോളം ഫോണുകള്‍

ഫോണ്‍ ചോര്‍ത്തല്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം നിയോഗിച്ച സമിതിക്കു മുന്‍പിലാണു കണക്കുകള്‍ സമര്‍പ്പിച്ചത്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അജിത് സേഥ്, ടെലികോം സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍, നിയമകാര്യ സെക്രട്ടറി ബി.എ. അഗര്‍വാള്‍ എന്നിവരടങ്ങിയ സമിതിയാണു ചോര്‍ത്തല്‍ നടപടി നിരീക്ഷിക്കുന്നത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെയാണു ചോര്‍ത്തല്‍ നടപടി. ഫോണും ഇമെയ് ലും ചോര്‍ത്തുന്നതിനായി 10,648 അനുമതി ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഏറ്റവും അധികം ചോര്‍ത്തല്‍ നടത്തുന്നതു കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയാണ്. 5,966 എണ്ണം.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ 1,104 ഫോണുകളും ഇമെയ് ലുകളും ചോര്‍ത്തുന്നു. ആന്ധ്ര പൊലീസ് (863), ദില്ലി പൊലീസ് (753), റവന്യൂ ഇന്റലിജന്‍സ് (519) എന്നിവരും ചോര്‍ത്തല്‍ നടത്തുന്നുണ്ട്.
കോര്‍പ്പറേറ്റ് ലോബിയ്‌സ്റ്റ് നീര റാഡിയയുടെ ഫോണ്‍ ചോര്‍ത്തിയത് വിവാദമായതോടെയാണ് ടെലികോം ചോര്‍ത്തലിനായി പ്രത്യേക സംവിധാനങ്ങള്‍ രൂപീകരിയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.












Click it and Unblock the Notifications