Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവേരി ജലത്തെ ചൊല്ലി ഇരുസംസ്ഥാനത്തും പ്രതിഷേധം

ദില്ലി: കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാടിലും കര്‍ണാടകയിലും പ്രതിഷേധം ശക്തമാവുന്നു. തമിഴ്‌നാടിന് നല്‍കാന്‍ ആവശ്യമായ ജലം നദിയില്‍ അവശേഷിക്കുന്നില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെതിരെ തമിഴ്‌നാട് കോടതിയലക്ഷ്യകേസുമായി മുന്നോട്ടു നീങ്ങുകയാണ്. ജലം വിട്ടു നല്‍കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ചാണ് കേസ്.

ജലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാടും വിട്ടുനല്‍കാനാവില്ലെന്ന നിലപാടില്‍ കര്‍ണാടകവും ഉറച്ചു നില്‍ക്കുന്നതിനിടെ ഇരുസംസ്ഥാനങ്ങളിലും ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കര്‍ണാടകത്തിനുള്ള വൈദ്യുതി നല്കരുതെന്നാവശ്യപ്പെട്ടു കൊണ്ട് പൊതുമേഖലാ സ്ഥാപനമായ നേയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷനിലേക്ക് വൈകോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തി. ആയിരത്തോളം വരുന്ന പ്രവര്‍ത്തകര്‍ക്കൊപ്പം നേതാവ് വൈകോയെയും പോലീസ് അറസ്‌റ് ചെയ്തു.

ജലം വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ വിവിധ സംഘടനകളും പ്രതിഷേധ പരിപാടികള്‍ നടത്തുന്നു. ജലം വിട്ടുകൊടുക്കാതിരിക്കാന്‍ ഇവര്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതേസമയം കോടതിയലക്ഷ്യ നടപടി നേരിട്ടാലും വെള്ളം വിട്ടുകൊടുക്കരുതെന്ന് കന്നഡ ഡവലപ്‌മെന്റ് അതോരിറ്റി പ്രസിഡന്റ് മുഖ്യമന്ത്രി ചന്ദ്രു ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+