വിദേശനിക്ഷേപത്തിന് സുപ്രീം കോടതിയുടെ പച്ചക്കൊടി

എന്നാല്‍ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചതില്‍ ചില അപാകതകള്‍ ഉണ്ട് എന്ന് കോടതി നിരീക്ഷിച്ചു. ഈ അപാകതകള്‍ നവംബര്‍ അഞ്ചിനുള്ളില്‍ പരിഹരിക്കണം എന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തിലെ കേന്ദ്ര നയത്തിന് നിയമപരമായ അനുമതിയുടെ കുറവ് ഉണ്ട് എന്നാണ് കോടതി പറഞ്ഞത്. അതുപോലെ റിസര്‍വ് ബാങ്കിനോട് വിദേശ നിക്ഷേപം അനുവദിക്കുന്നതിനായി ഫെമ ചട്ടങ്ങളില്‍ മാറ്റം വരുത്താനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ രണ്ടാഴ്‌ചത്തെ സമയമാണ് നല്‍കിയിരിക്കുന്നത്.
അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടു വരുന്നതിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ചില്ലറ വ്യാപാര മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു കൊണ്ട് സെപ്‌റ്റംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വന്നത്. വാള്‍ മാര്‍ട്ട് പോലുള്ള അന്താരാഷ്ട്ര സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഘലകളെ ഇന്ത്യയിലേക്കെത്തിക്കുന്നതിലേക്ക് ഈ പുതിയ നിയമം വഴി വെക്കും.












Click it and Unblock the Notifications