കരുണാകരന്റെ നിരപരാധിത്വം തെളിയിക്കും: മുരളി
തിരുവനന്തപുരം: ചാരക്കേസില്‍ കരുണാകരന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍. ചാരക്കേസിനെ ചാരം മൂടാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിക്ക് ഞാന്‍ കൊടുത്ത കത്ത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. പുനരന്വേഷണത്തില്‍ സര്‍ക്കാരിനോ പാര്‍ട്ടിയ്‌ക്കോ ബുദ്ധിമുട്ടുണ്ടെങ്കില്‍ തുറന്ന് പറയണമെന്നും മുരളീധരന്‍ പറഞ്ഞു. കേസിലേയ്ക്ക് എകെ ആന്റണിയെ ആരും വലിച്ചിഴച്ചിട്ടില്ലെന്നും മുരളി വ്യക്തമാക്കി.
കേസില്‍ ഉള്‍പ്പെട്ട പലര്‍ക്കും സ്ഥാനമാനങ്ങള്‍ തിരികെ ലഭിച്ചു. നമ്പിനാരായണന് നഷ്ടപരിഹാരം കിട്ടി. എന്നാല്‍ ഇല്ലാത്ത കേസിന്റെ പേരില്‍ കരുണാകരനെ പീഡിപ്പിച്ചെന്ന സത്യം ലോകം അറിയണം. കേസുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി നടത്തിയ പ്രസതാവന ശരിയായില്ലെന്നും മുരളി പറഞ്ഞു
ചാരക്കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനും പങ്കുണ്ടെന്ന് ആരോപിച്ച് മുരളി രംഗത്തെത്തിയിരുന്നു. കരുണാകരനെ ചാരക്കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണ്. നരസിംഹ റാവു വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് എന്ന് തന്നോട് അച്ഛന്‍ പലതവണ പറഞ്ഞിട്ടുണ്ട്. പിതാവിന് വേണ്ടിയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നായിരുന്നു മുരളി അറിയിച്ചത്.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റം ആരോപിക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു മുരളി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.
അതേസമയം ചാരക്കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചാരക്കേസ് ഒരുപാട് തവണ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. പുതിയ ചര്‍ച്ചയ്ക്ക് പിന്നിലെ ലക്ഷ്യമെന്തെന്ന് മനസ്സിലാകുന്നില്ല. അതിലേയ്ക്ക് പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ പേര് വലി്ച്ചിഴയ്‌ക്കേണ്ട കാര്യമില്ലെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് ആന്റണിയുടെ പേര് ആരും വലിച്ചിഴച്ചതല്ലെന്ന മറുപടിയുമായി മുരളി രംഗത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications