കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാധ്ര കേസ്: ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

  • By Nisha Bose
Google Oneindia Malayalam News

Robert Vadra
ദില്ലി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട്‌ വാധ്രയുടേയും ഡിഎല്‍എഫിന്റെയും ഭൂമി ഇടപാട് അന്വേഷിക്കാന്‍ ഉത്തരവിട്ട ഐഎഎസ് ഓഫീസര്‍ക്ക് സ്ഥലം മാറ്റം. ഹരിയാന രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്ന അശോക് ഖേംകയെ ആണ് സ്ഥലം മാറ്റിയത്.

വാധ്രയ്‌ക്കെതിരെ അരവിന്ദ് കേജ്രിവാള്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഒക്ടോബര്‍ എട്ടിന് വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഖേംക ഉത്തരവിട്ടിരുന്നു. വാധ്രയുടെ സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി െ്രെപവറ്റ് ലിമിറ്റഡ് ഡിഎല്‍എഫിന് നല്‍കിയ 3.53 ഏക്കര്‍ ഭൂമിയുടെ കൈമാറ്റം റദ്ദാക്കാനും ഖേംക നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ 11ന് സ്ഥലം മാറ്റ ഉത്തരവും ഖേംകയെ തേടിയെത്തി. ഖേംകയെക്കാള്‍ 15 വര്‍ഷം ജുനിയറായ ഉദ്യോഗസ്ഥന്‍ ഇരുന്ന സീഡ് കോര്‍പ്പറേഷനിലേക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്.

1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഖേംക കേവലം 50 ദിവസം മാത്രമാണ് രജിസ്‌ട്രേഷന്‍ വകുപ്പിലിരുന്നത്. അഴിമതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്ന ഇദ്ദേഹത്തിനെ തേടി എത്തിയ നാല്‍പ്പത്തിമൂന്നാമത്തെ സ്ഥലം മാറ്റ ഉത്തരവാണിത്. തന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ഖേംക മുന്‍പ് അറിയിച്ചിരുന്നു.

വാധ്ര 7.5 കോടി രൂപയ്ക്ക് ഈ ഭൂമി വാങ്ങി ഡിഎല്‍എഫിന് 58 കോടി രൂപയ്ക്ക് മറിച്ചു വിറ്റെന്നും അതുപയോഗിച്ച് ഡിഎല്‍എഫ് പ്രീമിയം അപ്പാര്‍ട്ട്‌മെന്റില്‍ ഒന്ന് വാങ്ങിയെന്നുമായിരുന്നു ഇന്‍ഡ്യാ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. സംഭവം വിവാദമായിരിക്കെ ഉന്നതോദ്യോഗസ്ഥനെ സ്ഥലംമാറ്റിയ വിഷയം ബിജെപിയും ഏറ്റെടുത്തിട്ടുണ്ട്.

English summary
A senior IAS officer in Haryana government's Land Registration Department was transferred for reportedly probing undervalued land deals between Congress President Sonia Gandhi's son-in-law Robert Vadra and real estate giant DLF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X