കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്താര്‍ബുദത്തിന് പുതിയ മരുന്ന്

  • By Pradeep
Google Oneindia Malayalam News

Amrita
അര്‍ബുദരോഗ ചികിത്സാരംഗത്ത് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പുതിയ കണ്ടെത്തല്‍ ആയിരകണക്കിന് രക്താര്‍ബുദ രോഗികള്‍ക്ക് പ്രത്യാശയാകുന്നു. രക്താര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയാനുള്ള പ്രതിരോധ മരുന്നാണ് 'അമൃത' ഗവേഷണവിഭാഗം കണ്ടെത്തിയിരിക്കുന്നത്.

രക്താര്‍ബുദ കോശങ്ങളെ പ്രതിരോധിക്കാനായി നിലവിലുള്ള മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ കോശങ്ങള്‍ മരുന്നിനെതിരേ പ്രതിരോധശേഷി കൈവരിക്കാറുണ്ട്. ഇത്തരം സാഹചര്യത്തിലാണ് അമൃത കണ്ടെത്തിയ നാനോ മെഡിസിന്‍ ഫലപ്രദമാവുക. ഈ ഔഷധം ആദ്യമായി കണ്ടെത്തിയതും വികസിപ്പിച്ചെടുത്തതും അമൃതയിലാണെന്ന്, അമൃത നാനോ ഗവേഷണവിഭാഗം മേധാവി ഡോ ശാന്തിനായര്‍ പറഞ്ഞു.

ക്രോണിക് മൈലോയ്ഡ് ലുക്കീമിയ ബാധിച്ച രോഗികള്‍ക്ക് സാധാരണയായി നല്‍കി വരുന്ന ഇമാറ്റീനബ് എന്ന ഔഷധത്തിന്റെ പോരായ്മകള്‍ നികത്താന്‍ അമൃതയുടെ നാനോ മെഡിസിന് കഴിയും. ഈ മരുന്നിന് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതും തെളിയിക്കപ്പെട്ടിട്ടുണ്ട്. അടുത്ത പ ടിയായി മൃഗങ്ങളില്‍ ഈ മരുന്ന് പരീക്ഷിക്കാനാണ് പോകുന്നത്.

അത് ഫലവത്തായാല്‍ ക്ലിനിക്കല്‍ ട്രയലുകള്‍ ആരംഭിക്കും. അതിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കണം. ഡോ ശാന്തിനായരുടെയും ഡോ മന്‍സൂര്‍ അലിക്കുട്ടിയുടെയും നേതൃത്വത്തിലാണ് അര്‍ബുദ ചികിത്സ സംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നുവരുന്നത്.

English summary
India's first Nanobio center, Amrita Center for Nanosciences & Molecular Medicine (ACNSMM) discovered new medicine for leukemia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X