കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോലം കത്തിയ്ക്കല്‍ സമരത്തിനില്ലെന്ന് യൂത്ത് കോണ്‍

  • By Ajith Babu
Google Oneindia Malayalam News

PC Vishnunath
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് ഇനി കോലം കത്തിക്കല്‍ സമരം നടത്തില്ലെന്ന് സംസ്ഥന പ്രസിഡന്റ് പിസി വിഷ്ണുനാഥ്. ആലപ്പുഴ പ്രസ്‌ക്‌ളബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിഷ്ണുനാഥ് ഇക്കാര്യം അറിയിച്ചത്.

ജീവിച്ചിരക്കുന്നവരുടെ കോലം കത്തിച്ച് പ്രതിഷേധ സമരം നടത്തുന്നത് അപരിഷ്‌കൃതമായ രീതിയാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് കോലം കത്തിക്കല്‍ അവസാനിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ സംഘടനാ തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

ശ്രീകൃഷ്ണ ജയന്തി വര്‍ഗീയ വത്കരിച്ചുവെന്ന പി സി വിഷ്ണുനാഥിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെതിരെ വിവിധ ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. വിഷ്ണുനാഥിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോലം കത്തിക്കലിനെതിരെ വിഷ്ണുനാഥ് രംഗത്ത് വന്നത്.

തന്റെ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കാനാണ് ബാലഗോകുലം ശ്രമിക്കുന്നതെന്ന് വിഷ്ണുനാഥ് പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമായി നടത്തിയിരുന്ന ആഘോഷം സംഘപരിവാര്‍ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമമിക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

മുന്‍കാലങ്ങളില്‍ ക്ഷേത്ര ഉപദേശക കമ്മിറ്റിയുടെയും ക്ഷേത്രകമ്മിറ്റികളുടേയും നേതൃത്വത്തില്‍ ഹൈന്ദവസമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ച് നടത്തിയിരുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം കുറച്ചുകാലമായി സംഘപരിവാര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ഇത്മൂലം ഹിന്ദു സമൂഹത്തിലെ തന്നെ ഭൂരിപക്ഷം വിശ്വാസികളും ഇന്നത്തെ ആഘോഷങ്ങളുടെ നേതൃത്വത്തില്‍നിന്ന് ഒഴിഞ്ഞുപോവുകയോ ഒഴിവാക്കപ്പെടുകയോ ആണെന്നും വിഷ്ണുനാഥ് പറഞ്ഞിരുന്നു.

അടുത്ത കാലത്ത് നടത്തിയ ഒരു സമരത്തില്‍ കോലം കത്തിയ്ക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഉടുമുണ്ട് കത്തിപ്പോയത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ചര്‍ച്ചയായി മാറിയിരുന്നു.

English summary
PC Vishnunath, Youth Congress state president said, our organization take a decision against such modes of protest like effigy burn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X