കെജ്രിവാളിന് ഖുര്‍ഷിദിന്റെ ഭീഷണി

എന്നാല്‍ ഭീഷണികളൊന്നും വകവെക്കാതെ അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരും എന്ന ഉറച്ച നിലപാടിലാണ് കെജ്രിവാള്‍. നവംബര്‍ 1 മുതല്‍ ഖുര്‍ഷിദിന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ പ്രക്ഷോഭം തുടരും എന്നാണ് കെജ്രിവാള്‍ അറിയിച്ചിരിക്കുന്നത്. പ്രശ്‌നത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ വേണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫാറൂഖാബാദിലെ ജനങ്ങളെ കണ്ട് ഖുര്‍ഷിദിന്റെ ട്രസ്റ്റ് നടത്തിയ അനധികൃത പണമിടപാട് കാര്യം വിശദീകരിക്കും എന്ന് കെജ്രിവാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ഖുര്‍ഷിദ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നത്.
ഫാറൂഖാബാദില്‍ എത്തിയാല്‍ കെജ്രിവാള്‍ തിരിച്ചു പോകില്ല. ഒരു നിയമ മന്ത്രി എന്ന നിലയില്‍ പേനയാണ് താന്‍ ഉപയോഗിക്കേണ്ടത്. എന്നാലിത് മഷിക്ക് പകരം രക്തം കൊണ്ട് പൊരുതേണ്ട സമയം ആണിത്. ഇങ്ങനെയൈയായിരുന്നു ഖുര്‍ഷിദിന്റെ ഭീഷണി.












Click it and Unblock the Notifications