ഹിലരി മാന്റലിന് രണ്ടാംതവണയും ബുക്കര്‍ പ്രൈസ്

അവസാന റൗണ്ട് വരെ ഹിലരി മാന്റലിന് കടുത്ത എതിരാളിയായി മലയാളിയായ ജീത് തയ്യില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്തിമ തീരുമാനം ഹിലരി മാന്റലിന് പുരസ്‌കാരം നല്‍കാനായിരുന്നു.
42.5 ലക്ഷം രൂപയാണ് സമ്മാനത്തുക. ഇംഗ്ലീഷില്‍ എഴുതപ്പെട്ട മനോഹര ഗദ്യം എന്നാണ് 'ബ്രിങ് അപ് ദ ബോഡീസി'നെ കുറിച്ച് പുരസ്‌കാര സമിതി ചെയര്‍മാന്‍ സര്‍ പീറ്റര്‍ സ്റ്റോത്താര്‍ഡ് അഭിപ്രായപ്പെട്ടത്. സെന്‍ട്രല്‍ ലണ്ടനിലെ മിഡീവല്‍ ഡില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്.
'വൂള്‍ഫ് ഹാള്‍' എന്ന നോവലിനാണ് ഹിലരിക്ക് ആദ്യമായി മാന്‍ ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്. 2009ലായിരുന്നു ഇത്. ഇരട്ട ബുക്കര്‍ പ്രൈസ് ലഭിക്കുന്ന മൂന്നാമത്തെയാളാണ് ഹിലരി മാന്റല്‍.
'നാര്‍ക്കോപോളിസ്' എന്ന ജീത് തയ്യിലിന്റെ നോവലാണ് ഹിലരിക്ക് ഭീഷണിയായ അവസാന റൗണ്ട് വരെ എത്തിയത്. പ്രമുഖ പത്രപ്രവര്‍ത്തകനായ ടിജെഎസ് ജോര്‍ജിന്റെ മകനാണ് ജീത് തയ്യില്‍.
1997ലെ മാന്‍ ബുക്കര്‍ പ്രൈസ് മലയാളിയായ അരുന്ധതി റോയിക്കായിരുന്നു.












Click it and Unblock the Notifications