Get Updates
Get notified of breaking news, exclusive insights, and must-see stories!

പുഴുവിനെ കണ്ടെത്തിയ കെഎഫ്‌സി തുറക്കാന്‍ അനുമതി

KFC Chicken
കൊച്ചി: ചിക്കനില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ തിരുവനന്തപുരത്തെ കെ.എഫ്.സി റസ്‌റ്റോറന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതി സോപാധിക അനുമതി നല്‍കി. യം റസ്‌റ്റോറന്റ് ഇന്ത്യയുടെ പ്രതിനിധി ആര്‍. മണിയന്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായരുടെ ബെഞ്ചാണു പരിഗണിച്ചത്.

ഔട്ട്‌ലെറ്റില്‍ നിന്നു പിടിച്ചെടുത്ത ചിക്കന്റെ പരിശോധനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതു തടയണമെന്നും കെഎഫ്‌സിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോട്ടലില്‍ നിന്ന് സാന്പിള്‍ ഉദ്യോഗസ്ഥര്‍ എടുത്തത് നിയമപരമായി അല്ലെന്നും ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

പരിശോധനാ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുന്നതിനു മുന്‍പ് മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പിനോട് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി കെ.എഫ്.സിയോട് നിര്‍ദ്ദേശിച്ചു. റസ്‌റ്റോറന്റും പരിസരവും ശുചിയാണെന്ന് ഉറപ്പു വരുത്തുന്നതിനൊപ്പം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം, ഔട്ട്‌ലെറ്റില്‍ ഇടയ്ക്കിടെ അധികൃതര്‍ നിര്‍ബന്ധമായി പരിശോധന നടത്തണം, ഔട്ട്‌ലെറ്റിലെ ഫ്രീസറിലെ താപനില 18 ഡിഗ്രിയില്‍ താഴെ നിലനിര്‍ത്തണം, അടുക്കളയും പരിസരവും വൃത്തിയുള്ളതായിരിക്കണം എന്നിങ്ങനെയാണ് ഉപാധികള്‍.

ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള നടപടികളാണു സ്വീകരിച്ചതെന്നും ഇവരുടെ ലൈസന്‍സ് റദ്ദാക്കിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഫ്രീസറില്‍ സൂക്ഷിച്ച ചിക്കനിലും പുഴുവിനെ കണ്ടെത്തിയതു വൈദ്യുതി തകരാര്‍ കാരണമാണെന്ന വാദം തെറ്റാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഒന്പതാം തീയതിയാണ് കെ.എഫ്.സിയില്‍ നിന്ന് വാങ്ങിയ ചിക്കനില്‍ പുഴുവിനെ കണ്ടത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി റസ്‌റ്റോറന്റ് പൂട്ടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+