പൈലറ്റിനെ ന്യായീകരിച്ച് വ്യോമയാന മന്ത്രി

യാത്രക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് വളരെ മോശം പെരുമാറ്റം ആണ്. സാഹചര്യം എന്തു തന്നെ ആയാലും യാത്രക്കാര്‍ അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. പൈലറ്റ് പിന്‍മാറിയത് അവരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ ആണ്‌്. നിയമ പ്രകാരം ഡ്യൂട്ടി സമയം കഴിഞ്ഞാല്‍ വിമാനം പറത്താന്‍ പാടില്ല. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് ഇങ്ങനെ ഒരു നിയമം. വ്യോമയാന മന്ത്രി പറഞ്ഞു.
അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ആദ്യം യാത്രക്കാരെ കൊച്ചിയിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് പറഞ്ഞ അധികൃതര്‍, പിന്നീട് കാലുമാറിയതോടെയാണ് രംഗം വഷളായി തുടങ്ങിയത്.
ഇതിനിടയില്‍ തങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞ് എന്നും പറഞ്ഞ് പൈലറ്റും മറ്റ് 7 യാത്രക്കാരും വിമാനത്തില്‍ നിന്നും പുറത്തിറങ്ങാനൊരുങ്ങിയതോടെ പ്രകോപിതരായ ചില യാത്രക്കാര്‍ കോക്‌പിറ്റിലേക്ക് കയറിയതോടെയാണ് 'വിമാന റാഞ്ചല്‍' നാടകം അരങ്ങേറുന്നത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അജിത് സിങ്ങിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications