ഇന്ത്യ-ചൈന യുദ്ധം നമുക്ക് പാഠം: ആന്റണി

രാജ്യത്തിന്റെ അതിര്‍ത്തികള്‍ പരിപാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. വടക്ക്കിഴക്കന്‍ മേഖലകളില്‍ സൈനിക സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. സേനയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വളരെ വേഗത്തില്‍ പുരോഗമിക്കുന്നതായും ആന്റണി പറഞ്ഞു.
നൂതന ആയുധങ്ങള്‍ സൈനികര്‍ക്കു ലഭ്യമാക്കും. അതിര്‍ത്തികളില്‍ ഏതു സമയത്തും ജാഗ്രത വേണമെന്ന പാഠമാണ് 1962ലെ യുദ്ധത്തില്‍ നിന്നു ലഭിക്കുന്നത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ആന്റണി വ്യക്തമാക്കി.
ഇതാദ്യമായാണ് ചൈനയുദ്ധത്തില്‍ പങ്കെടുത്ത സൈനികരെ ആദരിക്കുന്നതിനായി ഇന്ത്യ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. ദില്ലിയിലെ അമര്‍ ജവാന്‍ ജ്യോതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. രാജ്യത്തെ മൂന്ന് സൈന്യങ്ങളുടെ തലവന്‍മാരും മരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഇതിനുശേഷം രണ്ട് മിനിറ്റ് നേരം മൗനമാചരിച്ചു. 1962 ഒക്ടോബര്‍ 20നാണ് ഇന്ത്യചൈന യുദ്ധമുണ്ടായത്.
രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കായി ഒരു യുദ്ധസ്മാരകം നിര്‍മിക്കുമെന്ന് ആന്റണി അറിയിച്ചു. ഇതിനുള്ള നോട്ട് പ്രതിരോധമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നും അത് അധികം വൈകാതെ മന്ത്രിസഭ അംഗീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചൈന ചില ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ രാജ്യതാല്പര്യം മാനിച്ച് മാത്രമെ എന്ത് തീരുമാനവുമുണ്ടാവുകയുള്ളൂ. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. എന്നാല്‍ ഈ സമയത്ത് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ആരെയും അനുവദിക്കില്ലെന്ന് ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications