Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനം റാഞ്ചല്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

Air India
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വെള്ളിയാഴ്‌ച അരങ്ങേറിയ നാടകീയ രംഗങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വിമാനത്തിലെ യാത്രക്കാര്‍ വിമാനം റാഞ്ചി എന്ന പൈലറ്റിന്റെ പരാതിയെ കുറിച്ച്‌ അന്വേഷിക്കാനാണ്‌ അന്വേണ സംഘം.

അസിസ്റ്റന്റ്‌ കമ്മീഷ്‌ണര്‍ വിമല്‍ ആണ്‌ ഈ അന്വേഷണ സംഘത്തിന്‌ നേതൃത്വം നല്‍കുക. കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം തിരുവനന്തപുരത്ത്‌ ഇറക്കിയതോടെ ആണ്‌ പൈലറ്റും യാത്രക്കാരും തമ്മില്‍ പ്രശ്‌നം ഉണ്ടായത്‌.

എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സിന്റെ ഐഎക്‌സ്‌ 4522 വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്നാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കമാവുന്നത്‌. 165 യാത്രക്കാരെയും കൊണ്ട്‌ 165 യാത്രക്കാരെയും കൊണ്ട്‌ അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക്‌ പറന്ന വിമാനമാണ്‌ തിരുവനന്തപുരത്ത്‌ ഇറക്കിയത്‌.

വനിതാ പൈലറ്റ്‌ രൂപാനി വാഗ്മാനിയാണ്‌ ഈ വിമാനത്തിലെ യാത്രക്കാര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്‌. ഇവര്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചു എന്നാണ്‌ പരാതി. യാത്രക്കാരായ നാല്‌ പേര്‍ കോക്‌പിറ്റിലേക്ക്‌ ഇടിച്ചു കയറി എന്നാണ്‌ പരാതി. വെള്ളിയാഴ്‌ച വലിയതുറ പൊലീസ്‌ കണ്ടാലറിയാവുന്ന 6 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

കാലാവസ്ഥ മെച്ചപ്പെടുമ്പോള്‍ കൊച്ചിയിലേക്ക്‌ പോകും എന്നാണ്‌ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട്‌ യാത്രക്കാര്‍ സ്വന്തം ചെലവില്‍ കൊച്ചിയിലേക്ക്‌ പോകണം എന്ന്‌ അറിയിച്ചതിനെ തുടര്‍ന്നാണ്‌ യാത്രക്കാര്‍ ബഹളം തുടങ്ങിയത്‌.

ബഹളത്തെ തുടര്‍ന്ന്‌ യാത്രക്കാരെ റോഡു മാര്‍ഗം കൊച്ചിയിലെത്തിക്കാം എന്ന്‌ അധികൃതര്‍ സമ്മതിച്ചെങ്കിലും നാല്‌ പേര്‍ മാത്രം വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ വിസമ്മതിച്ചു.

ഇതിനിടയില്‍ 8.30ന്‌ തങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞു എന്ന്‌ പറഞ്ഞ്‌ പൈലറ്റ്‌ രുപാനി വാഗ്മാനിയും ഏഴ്‌ മറ്റ്‌ ജീവനക്കാരും വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വശളാവുകയായിരുന്നു. ഇതോടെയാണ്‌ ചില യാത്രക്കാര്‍ കോക്‌പിറ്റിനുള്ളിലേക്ക്‌ കയറുകയും പൈലറ്റിനെയും സഹ പൈലറ്റിനെയും തടഞ്ഞു വെക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+