Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോ: ശ്രീധരന്‍ പുറത്തേയ്ക്ക്?

E Sreedharan
കൊച്ചി: മെട്രോ റെയിലിന്റെ നിര്‍മാണച്ചുമതലയില്‍നിന്ന് ഇ ശ്രീധരന്‍ പുറത്തായേക്കുമെന്ന് സൂചന. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും ഡി.എം.ആര്‍.സിയും തമ്മിലുള്ള പരസ്പര ധാരണ പ്രകാരമാണ് ശ്രീധരനെ പുറത്താക്കാന്‍ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദില്ലി മെട്രോയുടെ പ്രവര്‍ത്തനത്തില്‍ ഡിഎംആര്‍സിയുടെ പൂര്‍ണ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അതിനാല്‍ കൊച്ചിമെട്രോയുടെ നിര്‍മ്മാണ ചുമതലയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും വരുത്തിതീര്‍ക്കുകയാണ് ലക്ഷ്യം. തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഡിഎംആര്‍സി നിര്‍മ്മാണചുമലത ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്ന വാദം നിരത്തി വിവാദത്തില്‍ നിന്ന് രക്ഷപെടാന്‍ സര്‍ക്കാരിനും കഴിയും. ഡിഎംആര്‍സി കൊച്ചിമെട്രോയില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ സ്വാഭാവികമായും ഇ ശ്രീധരനും പുറത്താകും.

കൊച്ചി പദ്ധതി ഇ ശ്രീധരന്‍ ഏറ്റെടുത്താന്‍ മുഖ്യ ഉപദേഷ്ടാവായി അദ്ദേഹം ഉണ്ടാകും. കൊച്ചി മെട്രോയുടെ ശില്‍പ്പിയെന്ന പേരും അദ്ദേഹത്തിന് സ്വന്തമാവും. ഇതിലുള്ള അസൂയ മൂലമാണ് ദില്ലി ഉദ്യോഗസ്ഥ ലോബി ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍്ട്ട്.

ഈ നീക്കം വ്യക്തമാക്കുന്നതായിരുന്നു ശനിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ അരങ്ങേറിയ സംഭവങ്ങള്‍. ഡി.എം.ആര്‍.സിയെ ചുമതലയേല്‍പ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചീഫ് സെക്രട്ടറി കെ ജയകുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ ദില്ലിയ്ക്ക് പുറത്തുള്ള ജോലി ഏറ്റെടുക്കണമെങ്കില്‍ ഡി.എം.ആര്‍.സി. ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന കാര്യം ഡി.എം.ആര്‍.സി. ചെയര്‍മാന്‍ ഡോ. സുധീര്‍ കൃഷ്ണ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+