റാഞ്ചല്‍ നാടകം: യാത്രക്കാര്‍ക്കെതിരെ കേസ്

പൈലറ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്രെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും മര്‍ദ്ദിച്ചുവെന്നും ആരോപിച്ചാണ് പൈലറ്റ് പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമയാന വകുപ്പും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉത്തരവിട്ടു. വിമാനം റാഞ്ചിയെന്നു തെറ്റിധരിപ്പിച്ച് ഭീകരാന്തരീക്ഷം പരത്തിയ സംഭവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ പൈലറ്റ് രൂപാലിക്കെതിരേയും കേസെടുക്കും. ഇവര്‍ക്കെതിരേ വകുപ്പുതല നടപടിയും ആലോചനയിലാണ്.
എയര്‍ഇന്ത്യയുടെ അബുദാബി കൊച്ചി വിമാനത്തില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം പറഞ്ഞിരുന്നു. മോശമായ കാലാവസ്ഥ മൂലം അബുദാബി കൊച്ചി എയര്‍ ഇന്ത്യ ഐ.എക്‌സ് 4എക്‌സ്പ്രസ് വിമാനം തലസ്ഥാനത്തിറക്കിയതാണു പ്രശ്‌നത്തിന്റെ തുടക്കം.യാത്ര തടസപ്പെട്ടതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ കോക്പിറ്റില്‍ മുന്നില്‍ പ്രതിഷേധിച്ചതോടെ സ്ഥിതി വഷളായി. ചിലര്‍ വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് പൈലറ്റ് അധികൃതര്‍ക്ക് അടിയന്തര സന്ദശേമയച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനം വളഞ്ഞു. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ ശാന്തമായി.
വിമാനത്താവള അധികൃതര്‍ അടിയന്തര യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി. വിമാനത്തിനുള്ളില്‍ നടന്നത് റാഞ്ചല്‍ ശ്രമമല്ലന്നെും യാത്രക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലന്നെും അറിയിച്ചു. തങ്ങള്‍ കോക്പിറ്റില്‍ കയറിയിട്ടില്ലന്നെും പൈലറ്റ് പുറത്തുവന്നപ്പോള്‍ വാക് തര്‍ക്കമുണ്ടാവുകയായിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു.
മോശം കാലാവസ്ഥ കാരണമാണ് പൈലറ്റ് വിമാനം കൊച്ചിയില്‍ ഇറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. സമയംകഴിഞ്ഞെന്നുപറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചന്നെ് യാത്രക്കാര്‍ പറയുന്നു. അപ്പോഴാണ് പൈലറ്റിനെ തടഞ്ഞതെന്നും യാത്രക്കാര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications