Get Updates
Get notified of breaking news, exclusive insights, and must-see stories!

പാരിപ്പളളി ഗ്യാസ് ബോട്ട്‌ലിങ് പ്ലാന്റില്‍ സമരം

കൊല്ലം: പാരിപ്പളളി ഐഒസി ഗ്യാസ് ബോട്ട്‌ലിങ് പ്ലാന്റിലെ മോട്ടോര്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി. വേതനവര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞ ഏപ്രില്‍ മുതല്‍ വേതനം കൂട്ടണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ സമരരംഗത്താണ്. ഒക്ടോബര്‍ 12നും തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

പ്ലാന്റിലെ 210 മോട്ടോര്‍ തൊഴിലാളികളും പണിമുടക്കിലേര്‍പ്പെടുന്നതോടെ തെക്കന്‍ കേരളത്തില്‍ പാചകവാതക ക്ഷാമം രൂക്ഷമാകും. തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കുള്ള സിലിണ്ടറുകള്‍ ഇവിടുത്തെ ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്നാണ് കയറ്റി അയയ്ക്കുന്നത്. ഇതോടെ 36,000 സിലിണ്ടറുകളുടെ വിതരണം നിലയ്ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

സമരം ഒഴിവാക്കാന്‍ ലേബര്‍കമ്മീഷണര്‍, തൊഴിലാളികളും ട്രക്കുടമകളുമായി മുന്‍പ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.തിങ്കളാഴ്ച വീണ്ടും ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച വിളിച്ചിട്ടുണ്ട്. ഇതിലും തീരുമാനമുണ്ടായില്ലെങ്കില്‍ സിലിണ്ടര്‍ വിതരണം കൂടുതല്‍ പ്രതിസന്ധിയിലാവുന്ന സ്ഥിതിയാണ്.

അതേസമയം ചേളാരി ഐഒസി പ്ലാന്റില്‍ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചാം ദിവസവും പാചകവാതകം നിറയ്ക്കല്‍ മുടങ്ങിയിരിക്കുകയാണ്. ഇതോടെ മലബാറില്‍ പാചകവാതക ക്ഷാമം രൂക്ഷമായിരിക്കുകയാണ്.പാചകവാതക ക്ഷാമം മൂലം നട്ടം തിരിയുന്ന ജനത്തെ സമരം കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+