6 യാത്രക്കാര്‍ തെളിവെടുപ്പിന് ഹാജരായി

വ്യോമയാന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് പ്രകാരം തെളിവെടുപ്പിനായി ആണ് ഇവര്‍ കൊച്ചിയില്‍ ഹാജരായിരിക്കുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയരക്ടര്‍ ശരത് ശ്രീനിവാസനാണ് യാത്രക്കാരോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവര്‍ യാത്ര ചെയ്‌ത വിമാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ എത്തിയപ്പോള്‍ 6 പേരെയും പൊലീസ്, വിമാനത്താവള ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തിരുന്നു.
യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട ആഭ്യന്തര മന്ത്രി പരാതി ലഭിച്ചാല്‍ അന്വേഷിക്കുന്നത് സ്വാഭാവികമാണ് എന്ന് അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്‌ചയാണ് ഇങ്ങനെ ഒരു പരാതിയിലേക്കും, തെളിവെടുപ്പിലേക്കും നയിച്ച നാടകീയ സംഭവങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അരങ്ങേറിയത്. യാത്രക്കാര്‍ തന്നെ കൃത്യനിര്‍വഹണം ചെയ്യുന്നതില്‍ തടസ്സപ്പെടുത്തി എന്ന് കാണിച്ച് എയര്‍ ഇന്ത്യ പൈലറ്റ് നല്‍കിയ പരാതിയിന്‍മേല്‍ കണ്ടാലറിയാവുന്ന 6 പേര്‌ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമയാന വകുപ്പും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉത്തരവിടുകയായിരുന്നു.
ഇതിനിടയില്‍ സംഭവത്തില്‍ പൈലറ്റിനെ ന്യായീകരിച്ചു കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ് പ്രസ്‌താവന ഇറക്കിയത് വിവാദമായിരുന്നു. പൈലറ്റ് ചെയ്‌തത് നിയമപരമായി ശരിയാണ് എന്നും, തെറ്റ് യാത്രക്കാരുടെ വശത്താണ് എന്നും ആണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications