Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ സ്ത്രീകളെ വഴിതെറ്റിക്കുമെന്ന് എംപി

Women don't need mobile phones as they get distracted, says BSP MLA Rajpal Sain
മുസാഫര്‍നഗര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മൊബൈല്‍ ഫോണ്‍ നല്‍കുന്നതിനെതിരെ ബിഎസ്പി എം.പി രജ്പാല്‍ സിംഗ് സെയ്‌നി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകിച്ച് മൊബൈല്‍ ഫോണ്‍ നല്‍കരുത്. അവര്‍ക്കതിന്റെ ആവശ്യമില്ല. ഇക്കാര്യം താന്‍ എല്ലാ പ്രസംഗത്തിലും പരാമര്‍ശിക്കാറുണ്ടെന്നും സെയ്‌നി പറഞ്ഞു.

എന്റെ അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ സഹോദരിമാര്‍ക്കോ മൊബൈല്‍ ഉണ്ടായിരുന്നില്ല. മൊബൈലിനു വേണ്ടി അവര്‍ മരിക്കാന്‍ തുനിഞ്ഞിട്ടില്ലെന്നും സെയ്‌നി പറഞ്ഞു. പഠിക്കുക എന്നതാണ് വിദ്യാര്‍ഥികളുടെ ചുമതല. മൊബൈല്‍ ഫോണ്‍ കയ്യില്‍ വരുന്നതോടെ അവര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് വ്യതിചലിക്കുന്നു.

യു.പി മുസാഫര്‍നഗറില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെയ്‌നിയുടെ പ്രസംഗത്തിനിരെ വന്‍ പ്രതിഷേധമാണുയര്‍ന്നിരിയ്ക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രായം കഴിയുന്നവരെ മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പിന്നീട് സെയ്‌നി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികള്‍ക്ക് മൊബൈലിന്റെ ആവശ്യമില്ല. ഇത്തരം വസ്തുക്കള്‍ അവരെ വേറെ ലോകത്തേക്ക് നയിക്കുമെന്നും അത് അവരുടെ നാശത്തിന് ഇടയാക്കുമെന്നും സെയ്‌നി വിശദീകരിച്ചു.

അടുത്തിടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ചില ജാതിപഞ്ചായത്തുകളും എംപി പറഞ്ഞു പോലെയുള്ള താലിബാന്‍ മോഡല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. പ്രണയ വിവാഹങ്ങള്‍ പാടില്ലെന്നും 40 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തുപോകാന്‍ പാടില്ലെന്നുമായിരുന്നു ജാതിപഞ്ചായത്തുകളുടെ ഉത്തരവ്. യുവാക്കള്‍ ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ശരീരത്തിലെ ഹോര്‍മോണ്‍ സമതുലിതാവസ്ഥ തെറ്റിയ്ക്കുമെന്നും അത് പീഡനങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നുമായിരുന്നു ഇതിനുള്ള ന്യായമായി പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+