ടിപി വധക്കേസ് പ്രതിയുടെ പൂക്കടയ്ക്ക് തീവച്ചു

ഞായറാഴ്ച രാത്രി പത്തരയോടെയാണ് പടയങ്കണ്ടി സ്റ്റോര്‍ എന്ന പേരിലുള്ള കടക്കു തീവെച്ചത്. പൂക്കച്ചവടത്തിന് പുറമേ മില്‍മ ബൂത്തും ചായക്കച്ചവടവും നടക്കുന്ന ഇവിടെയുള്ള ഫ്രീസറും ഫിഡ്ജും ഫര്‍ണിച്ചറും സ്റ്റൗവും കത്തിനശിച്ചു.
വടകരയില്‍ നിന്നെത്തിയ അഗ്നിശമനസേന മണിക്കുറുകളെടുത്താണ് തീയണച്ചത്. ഗ്യാസ് സിലിണ്ടറിനു തീപിടിക്കുമ്പോഴേക്കും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഏതാണ്ട ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു. മാസങ്ങളോളം റിമാന്റില്‍ കഴിഞ്ഞ രവീന്ദ്രന്‍ ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവ് പ്രകാരം ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഇതിനിടയിലാണ് തീവെപ്പുണ്ടായത്. ജാമ്യവ്യവസ്ഥ പ്രകാരം രവീന്ദ്രനു കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇയാളുടെ ജ്യേഷ്ടനാണ് കട നടത്തുന്നത്.
ടിപി വധത്തിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണു ഈ അക്രമം നടന്നത്. എന്നാല്‍ ഈ സംഭവം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ടി.പി. വധക്കേസില്‍ ഇവിടെ വച്ചു ഗൂഢാലോചന നടന്നതിനു സാക്ഷികള്‍ ഉള്ളതിനാലും കേസില്‍ മഹസര്‍ എഴുതി കഴിഞ്ഞതിനാലും ഇത് അന്വേഷണത്തെ ദോഷകരമായി ബാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരിയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തു. വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.












Click it and Unblock the Notifications