കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനില്‍ ഗംഗോപാധ്യായ അന്തരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Sunil Gangopadhyay
കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായ(78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. യുഎസിലെ ബോസ്റ്റണിലുള്ള മകന്‍ വന്നതിന് ശേഷം ബുധനാഴ്ച മൃതദേഹം സംസ്‌ക്കരിയ്ക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ഫരീദ്പൂറില്‍ 1934 സപ്തംബര്‍ ഏഴിനാണ് സുനില്‍ ഗംഗോപാധ്യായ ജനിച്ചത്. സുരേന്ദ്രനാഥ് കോളേജ്, ഡം ഡം മോത്തിജീല്‍ കോളേജ്, കൊല്‍ക്കത്തയിലെ സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1954ല്‍ കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബംഗാളിയില്‍ ബിരുദാനന്തരബിരുദം നേടി.

2008 മുതല്‍ കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇരുന്നൂറിലധികം കൃതികള്‍ ഗംഗോപാധ്യായ രചിച്ചിട്ടുണ്ട്.
നൂറിലേറെ നോവലുകള്‍, 30 കവിതാസമാഹാരങ്ങള്‍, 10 യാത്രാവിവരണങ്ങള്‍, ചെറുകഥകള്‍, കുട്ടികളുടെ നോവലുകള്‍ തുടങ്ങിയ ഇതില്‍ ഉള്‍പ്പെടുന്നു. നോവലുകളും മറ്റ് സാഹിത്യ കൃതികളും രചിച്ചിട്ടുണ്ടെങ്കിലും കവിതയെയാണ് താന്‍ കൂടുതല്‍ സ്നേഹിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ "നിഖിലേഷ് ആന്റ് നീര" കവിതാസമാഹാരം ഏറെ പ്രശസ്തമാണ്. ആത്മപ്രകാശ് എന്ന ആദ്യ നോവലും ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി.

സാഹിത്യ അക്കാദമി പുരസ്‌കാരം(2011), ആനന്ദ പുരസ്‌കാരം(1989), ഹിന്ദു ലിറ്റററി െ്രെപസ്(2011) എന്നിവ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ഗംഗോപാധ്യായയെ തേടിയെത്തിയിട്ടുണ്ട്. 'പ്രഥം ആലോ' എന്ന നോവലിന് സര്‌സ്വതി സമ്മാന്‍ ലഭിച്ചു.നീല്‍ ലോഹിത്, സനാഥന്‍ പഥക്, നീല്‍ ഉപാധ്യായ് എന്നീ തൂലികാനാമങ്ങളില്‍ സുനില്‍ ഗംഗോപാധ്യായ പ്രസിദ്ധനാണ്.സ്വാതി ബന്ദോപാധ്യായ ആണ് ഭാര്യ. സൗവിക് ആണ് ഏകമകന്‍.

English summary
Eminent litterateur and Sahitya Akademi President Sunil Gangopadhyay died at his South Kolkata residence in the early hours today following a massive heart attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X